ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റിയ നൽകിയ അപേക്ഷ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തള്ളിയിരുന്നു.
സുശാന്തിനെ മാനസികമായി പീഡിപ്പിച്ച് റിയ ചക്രവർത്തി പണം തട്ടിയെടുത്തെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റിയ ചക്രവർത്തിയെ ചോദ്യം ചെയ്യുന്നത്. സുശാന്തിെൻറ അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ റിയ സ്വന്തം അക്കൗണ്ടിലേക്ക് അനധികൃതമായി മാറ്റിയെന്നാണ് കേസ്.
റിയ ചക്രവർത്തിക്കെതിരെ ബിഹാർ പൊലീസ് നേരത്തെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. കേന്ദ്രസർക്കാർ നിർദേശപ്രകാരം സി.ബി.ഐയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.