യെദ്യൂരപ്പയുടെ ഓഫിസിലെ ആറ്​ ജീവനക്കാർക്കും കോവിഡ്​

ബംഗളൂരു: കർണാടക മുഖ്യ​മന്ത്രി ബി.എസ്​. യെദ്യൂരപ്പക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിന്​ പിന്നാലെ അദ്ദേഹത്തി​െൻറ ഓഫിസിലെ ആറു ജീവനക്കാർക്കും കോവിഡ്​ സ്​ഥിരീകരിച്ചു.

മുഖ്യമന്ത്രിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതി​ന്​ പിന്നാലെ ഉദ്യോഗസ്​ഥരെയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. രോഗം ക​ണ്ടെത്തിയതിനെ തുടർന്ന്​ ആറുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്​ച രാത്രിയാണ്​ യെദ്യൂരപ്പക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേ​ഹത്തി​െൻറ ആരോഗ്യ നില തൃപ്​തികരമാണെന്നും രോഗം ഭേദമായി ഉടൻ ആശുപത്രി വിടുമെന്നും ഡോക്​ടർമാർ അറിയിച്ചു.

യെദ്യൂരപ്പയുടെ മകൾ പദ്​മാവതിക്കും പിന്നീട്​ രോഗം സ്​ഥിരീകരിച്ചിരുന്നു. അതേസമയം മക​െൻറ പരിശോധന ഫലം നെഗറ്റീവാണ്​. 

Tags:    
News Summary - Six Staff Members Of BS Yediyurappa In Hospital For Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.