യെദ്യൂരപ്പയുടെ ഓഫിസിലെ ആറ് ജീവനക്കാർക്കും കോവിഡ്
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിെൻറ ഓഫിസിലെ ആറു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം കണ്ടെത്തിയതിനെ തുടർന്ന് ആറുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയാണ് യെദ്യൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിെൻറ ആരോഗ്യ നില തൃപ്തികരമാണെന്നും രോഗം ഭേദമായി ഉടൻ ആശുപത്രി വിടുമെന്നും ഡോക്ടർമാർ അറിയിച്ചു.
യെദ്യൂരപ്പയുടെ മകൾ പദ്മാവതിക്കും പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം മകെൻറ പരിശോധന ഫലം നെഗറ്റീവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.