ആഗ്ര: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വസതിയിലെ മണ്ണും അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ക്ഷേത്ര നിർമാണത്തിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും മണ്ണ് കൊണ്ട് വരണമെന്ന് വിശ്വാസികളോടും സന്യാസികളോടും രാമജന്മ ഭൂമി തീർത്ഥക്ഷേത്രം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാജ്‌പേയിയുടെ ബതേശ്വർ ഗ്രാമത്തിലുള്ള വീട്ടിലെ മണ്ണ് ക്ഷേത്ര നിർമാണത്തിനായി നൽകാൻ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചത്.
ശ്രീ മഹാവീർ ദിഗാംബർ ജെയിൻ ക്ഷേത്രത്തിൽ നിന്ന് മണ്ണ് നിറച്ച കലശം ആഗ്രയിലെ മേയർ നവീൻ ജെയിൻ ചൊവ്വാഴ്ച വിശ്വ ഹിന്ദു പരിഷത്തിന് കൈമാറിയിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ഗ്രാമമായ ബതേശ്വറിൽ നിന്നുളള മണ്ണും അയോധ്യയിലേക്ക് കൊണ്ട് പോകുമെന്ന് വി.എച്ച്.പിയുടെ മുതിർന്ന പ്രവർത്തകൻ അഷീഷ് ആര്യ പറഞ്ഞു. തങ്ങളുടെ ഗ്രാമത്തിലെ മണ്ണ് രാമക്ഷേത്രത്തിെൻറ ഭാഗമാകുന്നത് ബതേശ്വറിലുള്ള ജനങ്ങൾക്ക് അഭിമാനമാണെന്ന് വാജ്‌പേയിയുടെ അനന്തരവനായ രാകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.