ന്യൂഡല്‍ഹി: നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. രഹ്ന ഫാത്തിമ അശ്ലീലതയാണ് പ്രചരിപ്പിച്ചതെന്ന് വിമർശിച്ച സുപ്രീംകോടതി നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്നും ചൂണ്ടിക്കാട്ടി.
നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് വീഡിയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ രഹ്നയുടെ മൂൻകൂർ ജ്യാമ്യാേപക്ഷ െഹൈകോടതിയും തള്ളിയിരുന്നു. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറും മുൻകൂർ ജാമ്യം അനുവദിക്കുന്നത് എതിർത്തു.
കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തൻെറ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന രഹ്നയുടെ വാദം സുപ്രീംകോടതി തള്ളി. രഹ്നയുടെ നടപടി അസംബന്ധമാണെന്നും അത് എന്തു സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുയെന്നും കോടതി ആരാഞ്ഞു. ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്നും അത് പ്രചരിപ്പിച്ചത് തെറ്റാണ്. സമൂഹത്തിൽ അശ്ലീലതയാണോ പ്രചരിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
രഹ്ന ഫാത്തിമക്ക് വേണ്ടി മുതിർന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണ്‍, അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ എന്നിവരാണ് ഹാജരായത്.
തെൻറ നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമക്കെതിരെ പോക്‌സോ വകുപ്പിലെ, സെക്ഷന്‍ 13,14,15 കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67,75, 120 (എ) എന്നിവയും ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.