അയോധ്യയിലെ മുസ്​ലിംപള്ളിയുടെ ഉദ്​ഘാടനത്തിന് ക്ഷണിച്ചാലും​ പോവില്ലെന്ന്​ യോഗി ആദിത്യനാഥ്​

ലഖ്​നോ: അയോധ്യയിൽ നിർമിക്കുന്ന മുസ്​ലിം പള്ളിയുടെ ഉദ്​ഘാടനത്തിന്​ ക്ഷണിച്ചാലും പോവില്ലെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഉദ്​ഘാടനത്തിനായി ആരും തന്നെ ക്ഷണിക്കില്ലെന്നും യോഗി പറഞ്ഞു. അയോധ്യയിൽ ഭൂമിപൂജയിൽ പ​ങ്കെടുത്തതിന്​ പിന്നാലെ ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ്​ യോഗി ആദിത്യനാഥി​െൻറ പ്രതികരണം.

മുഖ്യമ​ന്ത്രിയെന്ന നിലയിൽ ആരെയും മാറ്റി നിർത്തില്ല. എന്നാൽ യോഗി ആദിത്യനാഥിനോടാണ്​ നിങ്ങളുടെ ചോദ്യമെങ്കിൽ പള്ളിയുടെ ഉദ്​ഘാടനത്തിന്​ ഞാൻ പോകില്ല. കാരണം ഞാനൊരു ഹിന്ദുവാണ്​. ഹിന്ദുവി​െൻറ ആചാരങ്ങളനുസരിച്ച്​ ജീവിക്കാൻ തനിക്ക്​ അവകാശമുണ്ടെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.

എന്നെ ആരും ക്ഷണിക്കില്ലെന്ന്​ ഉറപ്പാണ്​. അവർ തന്നെ ക്ഷണിക്കുകയാണെങ്കിൽ ഉടനെ മതേതരത്വം അപകടത്തിലാണെന്ന്​ പറഞ്ഞ്​ കുറേ പേർ രംഗത്തെത്തും. എനിക്ക്​ അവരുടെ മതേതരത്വം ആവശ്യമില്ല. നിശ്​ബദമായി ജോലി ചെയ്​ത്​ എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാറി​െൻറ ആനുകൂല്യങ്ങൾ എത്തിക്കുകയാണ്​ ത​െൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.