കണ്ണൂ൪: റെയിൽവേ റിസ൪വേഷൻ കൗണ്ട൪ പരിസരം കാലിത്തൊഴുത്തായി. ഫീസ് ഈടാക്കി വാഹനങ്ങൾ പാ൪ക്കുചെയ്യുകയും യാത്രക്കാ൪ നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥലമാണിത്.
റെയിൽവേ സ്റ്റേഷൻെറ കിഴക്കുഭാഗത്ത് റിസ൪വേഷൻ കൗണ്ട൪ ഉദ്ഘാടനം മുതൽ വിവാദമായിരുന്നു. റെയിൽവേ മുൻ ജനറൽ മാനേജറുടെ സൗകര്യം പരിഗണിച്ച് കഴിഞ്ഞ ഒക്ടോബറിൽ തിടുക്കത്തിൽ ഉദ്ഘാടനത്തിരൊരുക്കി. എന്നാൽ, ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെതുട൪ന്ന് ഉയ൪ന്ന എതി൪പ്പുകൾ കാരണം കൗണ്ട൪ തുറക്കാനായില്ല. പിന്നീട് ഉദ്ഘാടനമില്ലാതെ പ്രവ൪ത്തനമാരംഭിച്ചു.
കെട്ടിടനി൪മാണം പൂ൪ത്തിയാക്കാനോ പരിസരം ഇൻറ൪ലോക്ക് ചെയ്യാനോ റെയിൽവേ തയാറായില്ല. ചളിവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ് പരിസരം. കാലിക്കൂട്ടങ്ങൾ സങ്കേതമാക്കുന്നതോടെ തൊഴുത്തിൻെറ പ്രതീതിയുമായി. പട്ടിക്കൂട്ടങ്ങൾ നേരത്തെതന്നെ കണ്ണൂ൪ റെയിൽവേ സ്റ്റേഷൻെറ ഭാഗമാണ്.
റിസ൪വേഷൻ കൗണ്ട൪ പ്രവ൪ത്തനം തുടങ്ങിയതോടെ സ്റ്റേഷൻെറ പടിഞ്ഞാറുഭാഗത്തെ കൗണ്ടറുകളിൽ ടിക്കറ്റുകൾ മാത്രമാണ് നൽകുന്നത്. റിസ൪വേഷൻ കൗണ്ടറിൽ ടിക്കറ്റ് നൽകാനുള്ള കൗണ്ടറുമുണ്ട്. കൂടുതൽ യാത്രക്കാ൪ ആശ്രയിക്കുന്ന പുതിയ കൗണ്ടറും പരിസരവും ശ്രദ്ധയോടെ പരിപാലിക്കുന്നതിൽ റെയിൽവേ വിമുഖത കാണിക്കുന്നതായി പരാതിയുയ൪ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.