സുൽത്താൻ ബത്തേരി: സഹകരണ അ൪ബൻ ബാങ്ക് ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ മുഴുവൻ സീറ്റിലും വിജയിച്ചു. യു.ഡി.എഫ് വിട്ട് മത്സരിച്ച മുസ്ലിംലീഗ് സ്ഥാനാ൪ഥികൾ പരാജയപ്പെട്ടു. സി.പി.എം സ്ഥാനാ൪ഥികളും ബി.ജെ.പിയും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 13 സീറ്റിലേക്ക് 26 സ്ഥാനാ൪ഥികളാണ് മത്സരിച്ചത്. ബാങ്ക് പ്രസിഡൻറും കോൺഗ്രസ് നേതാവുമായ പ്രഫ. കെ.പി. തോമസ് നേതൃത്വം നൽകിയ പാനലാണ് വീണ്ടും അധികാരത്തിൽ വന്നത്. പ്രഫ. തോമസ് വീണ്ടും പ്രസിഡൻറാവും. തെരഞ്ഞെടുക്കപ്പെട്ടവ൪: പ്രഫ. കെ.പി. തോമസ്, സി.പി. വ൪ഗീസ്, ഒ.എം. ജോ൪ജ്, ഡോ. സണ്ണി ജോ൪ജ്, ആ൪.പി. ശിവദാസ്, സക്കറിയ മണ്ണിൽ, വി.എം. വിശ്വനാഥൻ, എം.എസ്. വിശ്വനാഥൻ, അന്നക്കുട്ടി ദേവസ്യ, മേഴ്സി സെബാസ്റ്റ്യൻ, മറിയക്കുട്ടി കബീ൪.
പ്രഫഷനൽ രംഗത്തുനിന്ന് കോൺഗ്രസ് അനുകൂലികളായ സി.എം. മേരി, പി.വി. വ൪ഗീസ് എന്നിവ൪ എതിരില്ലാതെ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അ൪ബൻ ബാങ്ക് സംരക്ഷണ സമിതിയുടെ പാനലിൽ സി.പി.എമ്മിൻെറ ഏഴ് സ്ഥാനാ൪ഥികളാണ് മത്സരിച്ചത്. ബി.ജെ.പിയുടെ ഒരു സ്ഥാനാ൪ഥിയാണ് രംഗത്തുണ്ടായിരുന്നത്.
സി.പി.എം സ്ഥാനാ൪ഥികളെക്കാളും ബി.ജെ.പി സ്ഥാനാ൪ഥിയെക്കാളും കൂടുതൽ വോട്ട് ലീഗ് സ്ഥാനാ൪ഥികളായ കെ. നൂറുദ്ദീൻ, കെ.എം. ഷബീ൪ അഹമ്മദ് എന്നിവ൪ നേടി.
സ്ഥാനാ൪ഥി നി൪ണയത്തിൽ കോൺഗ്രസിലുണ്ടായ അപസ്വരങ്ങളും മുസ്ലിം ലീഗിൻെറ വേറിട്ട മത്സരവും യു.ഡി.എഫിലെ അനൈക്യവും മുതലെടുക്കാൻ സി.പി.എമ്മിനും ബി.ജെ.പിക്കും കഴിഞ്ഞില്ല. 2002 മുതൽ പ്രഫ. കെ.പി. തോമസാണ് പ്രസിഡൻറ്. സംസ്ഥാന സഹ. യൂനിയൻ അംഗമായ ഇദ്ദേഹം വയനാട് യു.ഡി.എഫ് ചെയ൪മാനാണ്. കോൺഗ്രസ് പ്രവ൪ത്തക൪ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.