ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ വ൪ധിപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നി൪ദേശം. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒക്ടോബ൪ ആദ്യവാരം പുതിയ ബ്ളോക്കിലേക്ക് മാറ്റാനും മരുന്നുകൾ നവീന സാങ്കേതിക മികവോടെ സൂക്ഷിക്കാൻ പുതിയ രണ്ടുനില കെട്ടിടം നി൪മിക്കാനും മന്ത്രി നി൪ദേശം നൽകി. ആശുപത്രിയിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കാൻ ചേ൪ന്ന യോഗത്തിലാണ് മന്ത്രി വി.എസ്്.ശിവകുമാ൪ ഇതു സംബന്ധിച്ച നി൪ദേശങ്ങൾ നൽകിയത്.
ആശുപത്രിക്കകത്തെ വിവിധ ചികിത്സാ വിഭാഗങ്ങളിലേക്കും വാ൪ഡുകളിലേക്കും രോഗികളെ കൊണ്ടുപോകാൻ ഒമ്നിവാൻ വാങ്ങും. പഴഞ്ചൻ സ്ട്രച്ചറുകളിൽ കിടത്തി ഉന്തുവണ്ടി പോലുള്ള വാഹനത്തിലാണ് രോഗികളെ വാ൪ഡുകളിലേക്കും മറ്റും കൊണ്ടുപോകുന്നതെന്ന ആക്ഷേപത്തെ തുട൪ന്നാണ് പുതിയ തീരുമാനം. ഡ്രൈവറെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കും.
പുതിയ അത്യാഹിത വിഭാഗത്തിൻെറ മുൻവശത്തെ റോഡ് സെപ്റ്റംബ൪ 30നകം ടാറിട്ട് വാഹന സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ട കരാറുകാരന് നി൪ദേശം നൽകി. പല ന്യായങ്ങൾ നിരത്തി കരാറുകാരൻ പണി മന്ദഗതിയിൽ കൊണ്ടുപോകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി ക൪ശന നി൪ദേശം നൽകിയത്.
കാടും പട൪പ്പും ഇഴജന്തുക്കളും മൂലം  ഭീതിജനകമായ സാഹചര്യത്തിൽ പ്രവ൪ത്തിക്കുന്ന ജനറൽ ആശുപത്രി മോ൪ച്ചറി നവീകരിക്കാനും തീരുമാനിച്ചു. 13 ലക്ഷം രൂപമുടക്കി കൂടുതൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ പാകത്തിൽ നവീകരിക്കാനാണ് നി൪ദേശം നൽകിയത്. കേരള മെഡിക്കൽ സ൪വീസസ് കോ൪പറേഷൻെറ സഹകരണത്തോടെയാണ് മരുന്നുകൾ സൂക്ഷിക്കാൻ പുതിയ ഫാ൪മസി മന്ദിരം പണിയുക.
പുതിയ സ൪ജിക്കൽ വാ൪ഡിൻെറ നി൪മാണം മൂന്നുമാസത്തിനകം പൂ൪ത്തിയാക്കും. 1.36 കോടി ചെലവിൽ ഭൂരിഭാഗം നി൪മാണ പ്രവ൪ത്തനങ്ങളും പൂ൪ത്തിയാക്കിയ സ൪ജറി വാ൪ഡിൽ സെൻഡ്രലൈസ്ഡ് എ.സി, ഗ്യാസ് പൈപ്പ് ലൈൻ എന്നിവയാണ് ഇനി സജ്ജമാക്കാനുള്ളത്. ഇതിന് 25 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു.
പുതിയ അത്യാഹിത വിഭാഗം പ്രവ൪ത്തനം ആരംഭിക്കുന്നതോടെ നിലവിലെ അത്യാഹിത കാഷ്വാലിറ്റി, ഒ.പി വിഭാഗം കെട്ടിടങ്ങൾ പുതുക്കിപ്പണിയും. ആശുപത്രിയും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിൻെറ ഭാഗമായി താൽക്കാലികമായി 15 ശുചീകരണത്തൊഴിലാളികളെ കൂടി താൽക്കാലികമായി നിയമിക്കാനും മന്ത്രി നി൪ദേശം നൽകി.
ശുചീകരണ പ്രവ൪ത്തനങ്ങൾക്ക് 97 പേ൪ വേണ്ടിടത്ത് ഇപ്പോൾ 58 പേ൪ മാത്രമാണുള്ളത്. അതിൽ മൂന്നുപേ൪ വ൪ക്കിങ് അറൈഞ്ച്മെൻറിൽ ജോലി ചെയ്യുകയാണ്. ഇത് വലിയ പ്രതിസന്ധിയാണെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് 15 പേരെക്കൂടി നിയമിക്കാൻ തുരുമാനിച്ചത്.
മന്ത്രിയെക്കൂടാതെ കെ.മുരളീധരൻ എം.എൽ.എ, കൗൺസില൪മാരായ കുമാരി പത്മനാഭൻ, കെ. സുരേഷ് കുമാ൪, ആരോഗ്യ വകുപ്പ് ഡയറക്ട൪ ഡോ.പി.കെ.ജമീല, അഡീഷനൽ ഡയറക്ട൪ ഡോ.എം. ശ്രീധ൪, ആശുപത്രി സൂപ്രണ്ട് ഡോ.എ. ഫസീലത്തുബീവി, ഡെപ്യൂട്ടി സൂപ്രണ്ട് അജകുമാരി, ഡി.പി.എം ഡോ.ബി.ഉണ്ണിക്കൃഷ്ണൻ, ആ൪.എം.ഒ ഡോ.എസ്.എസ്. ജോയ്, ആശുപത്രി വികസന സമിതി അംഗം തമ്പാനൂ൪ സതീഷ് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.