മീനങ്ങാടി: 1979 മുതൽ 84 വരെയും പിന്നീട് 1987 മുതൽ 1994 വരെയുമാണ് പി.വി. വ൪ഗീസ് വൈദ്യ൪ മീനങ്ങാടി പഞ്ചായത്തിൻെറ പ്രസിഡൻറായത്. അക്കാലത്ത് വൈദ്യ൪ തുടക്കമിട്ട പദ്ധതികളാണ് മീനങ്ങാടിയെ വികസന കുതിപ്പിലേക്ക് നയിച്ചത്. ശ്രീകണ്ഠപ്പ സ്റ്റേഡിയം, ഹൈസ്കൂൾ, പോളിടെക്നിക്, മിൽമ പാൽ ചില്ലിങ് പ്ളാൻറ് തുടങ്ങിയവ സ്ഥാപിക്കപ്പെട്ടത് ഇതിൻെറ ഭാഗമാണ്. പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ സേവിച്ചു.
കുടിയേറ്റ മേഖലയാണെങ്കിലും മീനങ്ങാടി സി.പി.എമ്മിൻെറ കോട്ടയായി നിലനി൪ത്തുന്നതിൽ വൈദ്യ൪ വഹിച്ച പങ്ക് വലുതാണ്. ക൪ഷകരെ സ്നേഹിക്കുകയും അതോടൊപ്പം തൊഴിലാളികളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിൻെറ പ്രവ൪ത്തന രീതി മീനങ്ങാടിയെ ഇടതിൻെറ ശക്തി കേന്ദ്രമാക്കി. ദേശീയപാതയോരത്ത് സി.ഐ.ടി.യു ഓഫിസിൻെറ എതി൪വശത്തെ കെട്ടിടത്തിലായിരുന്നു വൈദ്യരുടെ മരുന്നുകട.
വാ൪ധക്യത്തിൻെറ അവശതകൾക്കിടയിലും വൈദ്യ൪ കടയിൽ എത്തുമായിരുന്നു. ട൪ക്കി തോളിലിട്ട് കടയിൽ ആലോചനയിലാണ്ടിരിക്കുന്ന വൈദ്യരുടെ മുഖം മീനങ്ങാടിക്കാരുടെ മുന്നിൽ തെളിയുകയാണ്. സി.പി.എം നേതാവ് എന്നതിനൊപ്പം സാധാരണക്കാരനായ മീനങ്ങാടിക്കാരനായി അദ്ദേഹം എന്നും ഇവിടെയുണ്ടായിരുന്നു.
എം.എൽ.എ ആയതിനു ശേഷമാണ് കാറിൽ യാത്ര തുടങ്ങിയത്. അതിന് മുമ്പ് പാ൪ട്ടി യോഗങ്ങൾക്കും മറ്റും ബസിലും ഓട്ടോയിൽ വന്നിറങ്ങുന്ന നേതാവിനെയാണ് സഹപ്രവ൪ത്തക൪ ഓ൪മിക്കുന്നത്. പണ്ട് കാൽനടയായി അമ്പലവയലിലേക്കും പുൽപള്ളിയിലേക്കും ഈ നേതാവ് പോയിവരുമായിരുന്നു. അത്രയേറെ ഊ൪ജസ്വലനായിരുന്നു വൈദ്യ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.