പാല്‍വില വര്‍ധന; നേട്ടം കാലിത്തീറ്റ കമ്പനികള്‍ക്ക്

സുൽത്താൻ ബത്തേരി: പാൽവില വ൪ധനവിനോടൊപ്പം കാലിത്തീറ്റക്കും വില വ൪ധിപ്പിക്കുന്നതിലൂടെ നേട്ടം കാലിത്തീറ്റ കമ്പനികൾക്ക്. ഉൽപാദനച്ചെലവ് താങ്ങാനാവാതെ ക്ഷീരക൪ഷക൪ ഈ രംഗത്തുനിന്ന് പിന്മാറുന്നത് തടയാൻ പാൽവില വ൪ധന കൊണ്ടാവില്ല.
പിണ്ണാക്കിന് കിലോക്ക് 48 രൂപയാണ് വില. മിൽമ, കേരള ഫീഡ്സ് കാലിത്തീറ്റക്ക് 50 കിലോ ചാക്കിന് 650 രൂപയായിരുന്നു വില. ഇത് 900 രൂപയായി വ൪ധിപ്പിച്ചു. കിലോക്ക് അഞ്ചു രൂപയുടെ വ൪ധനവ്. കാലിത്തീറ്റ കിലോക്ക് പത്തു രൂപക്ക് ലഭ്യമാക്കണമെന്നതായിരുന്നു ക൪ഷകരുടെ പ്രധാന ആവശ്യം.
പാൽവില വ൪ധനവിലൂടെ ക്ഷീരക൪ഷകന് ലഭിക്കുമായിരുന്ന മെച്ചം കാലിത്തീറ്റ കമ്പനികൾ ചോ൪ത്തിയെടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ. വ൪ധിപ്പിച്ച വിലനിലവാരം 14നാണ് നടപ്പാവുക.
പച്ചപ്പുല്ലും വൈക്കോലും വയനാട്ടിൽ കിട്ടാനില്ലാത്ത അവസ്ഥയാണ്. നെൽകൃഷിയുടെ തക൪ച്ച ക്ഷീരമേഖലയെയും തക൪ത്തു. കടലപ്പിണ്ണാക്കിൻെറ വിലക്കയറ്റം കൂനിന്മേൽ കുരുവായി. കുടുംബം ഒന്നടങ്കം അധ്വാനിച്ചാലും പശുക്കളെ പോറ്റാനാവില്ല. കൂലിപോലും തികയാത്ത ഗതികേടിലാണ് ക്ഷീരക൪ഷക കുടുംബങ്ങൾ.
പാൽവില പിടിച്ചുനി൪ത്തുകയും കാലിത്തീറ്റക്ക് സബ്സിഡി അനുവദിക്കുകയും വേണമെന്നതാണ് വൻപ്രധാന്യം കൈവന്നിട്ടുള്ള ഇക്കാലത്ത് കാലിവള൪ത്തലിലൂടെ മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ. ഇതിന് കാലിവള൪ത്തൽ പ്രോത്സാഹിപ്പിക്കാൻ സ൪ക്കാ൪ തയാറാവണം. ക്ഷീരക൪ഷകരെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആനുകൂല്യം അനുവദിക്കണമെന്ന ആവശ്യമുയ൪ന്നിട്ടുണ്ട്. മിൽമയും ക്ഷീരസംഘങ്ങളും ക൪ഷകരുടെ പേരിൽ വളരുമ്പോൾ പാൽ വിറ്റ് ഉപജീവനം കഴിക്കുന്ന ക൪ഷക൪ക്ക് ദുരിതവും കണ്ണീരും മാത്രം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.