പോളിങ് ഓഫിസര്‍മാര്‍ രാവിലെ 10ന് ഹാജരാകണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പോളിങ് ഓഫിസര്‍മാര്‍ (വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റികള്‍, തിരുവനന്തപുരം കോര്‍പറേഷന്‍ ഒഴികെ) ഒന്നിന് രാവിലെ10ന് മുമ്പും, നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടത്തുന്ന ജില്ലകളില്‍ നാലിന് രാവിലെ 10ന് മുമ്പും പോളിങ് സാധനങ്ങള്‍  ഏറ്റുവാങ്ങാന്‍ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവര്‍ക്ക് ബൂത്തിലേക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓഫിസര്‍മാര്‍ക്ക് നല്‍കിയ നിയമന ഉത്തരവില്‍ രാവിലെ എട്ടിന് എത്തണമെന്നാണ് പറഞ്ഞിരുന്നത്.

പോളിങ് ദിവസം രേഖപ്പെടുത്തിയ വോട്ട് വിവരങ്ങള്‍, ടെന്‍ഡര്‍ വോട്ടുകള്‍ എന്നിവ രേഖപ്പെടുത്തുതിന് ഓഫിസര്‍മാര്‍ക്ക് ട്രെന്‍ഡ് ഡാറ്റാ എന്‍ട്രി ഫോറം പോളിങ് സാമഗ്രികളോടൊപ്പം വിതരണം ചെയ്യാനും നിര്‍ദേശമുണ്ട്. ഫല പ്രഖ്യാപനത്തിന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ മുഖേന രൂപകല്‍പന ചെയ്ത ‘ട്രെന്‍ഡിന്‍െറ’ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും വോട്ടെണ്ണുന്ന മുറക്ക് ഫലം ട്രെന്‍ഡിലേക്ക് അപ്ലോഡ് ചെയ്യുതിന് കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ സുരക്ഷിതത്വമുള്ള മുറി സജ്ജീകരിക്കണം.  

ബ്ളോക് തലത്തിലും നഗരതലത്തിലും ഡാറ്റ അപ്ലോഡിങ് സെന്‍ററിന്‍െറ സൂപ്പര്‍വൈസറായി ചുമതലപ്പെടുത്തിയ ഓഫിസര്‍ സെന്‍ററിന്‍െറ സാങ്കേതികവും ഡാറ്റ എന്‍ട്രിയും സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.