മനസ്സ് നിറയെ മുദ്രകളുമായി ആതിര നിന്നു; കാഴ്ചക്കാരിയായി

തിരുവനന്തപുരം: മുദ്രകള്‍ വിടര്‍ത്താന്‍ ഒരു കൈ മാത്രമേ ദൈവം നല്‍കിയുള്ളൂവെങ്കിലും ജില്ലാ കലോത്സവ നടനവേദിയില്‍ നിറഞ്ഞാടി താരമായ ആതിര  കലാമേളക്ക് ചമയങ്ങളില്ലാതെ കാഴ്ചക്കാരിയായി എത്തിയപ്പോള്‍  പക്ഷേ ആരും തിരിച്ചറിഞ്ഞില്ല. അമ്മാവനൊപ്പം സ്റ്റാച്യൂവിന് സമീപം നിന്ന്  സാംസ്കാരിക ഘോഷയാത്ര കണ്‍നിറയെ കണ്ടു.

അരുവിക്കര ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി  ആതിര അമ്മാവന്‍ രാധാകൃഷ്ണനൊപ്പമാണ്  തലസ്ഥാനത്തത്തെിയത്. ജന്മനാ ആതിരയുടെ ഇടതുകൈമുട്ടിന് താഴെ ശൂന്യതയാണ്. ഇരു കൈവിരലുകളില്‍ പിറക്കുന്ന മുദ്രകളിലൂടെ സദസ്സിന് ആശയംപകരുന്ന പതിവുകളെ പക്ഷേ ഈ ഒമ്പതാം ക്ളാസുകാരി നടനവേദിയില്‍ തിരുത്തിയിരുന്നു. വിധി നിര്‍ണയിച്ച ഈ പരിധി മനക്കരുത്തില്‍ മറികടന്ന് ജില്ലാ കലോത്സവത്തില്‍ അവള്‍ എ ഗ്രേഡ് സ്വന്തമാക്കി.

സംസ്ഥാനമേളയുടെ ഒന്നാം വേദിയില്‍ മോഹിനിയാട്ട മത്സരം ആദ്യ ഇനമാകുമ്പോള്‍ കാണണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് മറ്റൊരു പരിപാടിയുടെ പരിശീലനമുള്ളതുമൂലം അത് നടക്കില്ളെന്ന് മനസ്സിലായപ്പോഴാണ് മുദ്രകള്‍ മനസ്സില്‍ നിറച്ച്  കിട്ടിയ ചെറിയ ഇടവേളയില്‍ കലാമേളയുടെ കാഴ്ചക്കാരിയായത്തെിയത്.

ജില്ലാ കലോത്സവം കഴിഞ്ഞതോടെ ലഭിച്ച പ്രോത്സാഹനങ്ങള്‍ ഏറെ പ്രചോദനമായതായി ആതിര പറഞ്ഞു. ശബരീനാഥന്‍ എം.എല്‍.എ വീട്ടിലത്തെിയിരുന്നു. അദ്ദേഹത്തിന്‍െറ ഫോണില്‍നിന്ന് നടി മഞ്ജുവാര്യരോട് സംസാരിച്ചത് ഒരിക്കലും മറക്കാനാകില്ല്ള. എന്തു സഹായം വേണമെങ്കിലും ചെയ്യാമെന്നും മഞ്ജുവാര്യര്‍ വാഗ്ദാനം ചെയ്തു. ഇപ്പോഴും അത് വിശ്വസിക്കാനാകുന്നില്ല. സമ്മാനത്തെക്കാള്‍ തനിക്ക് കരുത്താകുന്നത് ഇത്തരം മാനസിക പിന്തുണയാണ് -ആതിര പറഞ്ഞു.

  അരുവിക്കര കടമ്പനാട്  കൊണ്ണി ആതിരഭവനില്‍ ആയുര്‍വേദ ഡയറക്ടറേറ്റ് ജീവനക്കാരി ലേഖയുടെ മകളായ ആതിര മൂന്നു വയസ്സ് മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം എന്നിവയില്‍ ഇതിനോടകം തന്‍േറതായ സാന്നിധ്യമറിയിച്ചു. ഒരു വയസ്സ് തികയുംമുമ്പ് പിതാവ് നഷ്ടപ്പെട്ട ആതിരയുടെ ഏക ആശ്രയം മാതാവാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.