നിലച്ചില്ല അപ്പീല്‍ പ്രവാഹം; ഇന്നലെ വരെ എത്തിയത് 379 എണ്ണം

നിയന്ത്രണങ്ങളെ മറികടന്നും കലോത്സവത്തിലേക്ക് അപ്പീലൊഴുകുന്നു. രണ്ടു ദിനം പിന്നിട്ടപ്പോള്‍ 379 പേര്‍ അപ്പീലുകളിലൂടെ മത്സരിക്കാനത്തെി. ഇതില്‍ 166 എണ്ണം ജില്ലകളില്‍നിന്ന് അപ്പീല്‍ കമ്മിറ്റി അനുവദിച്ചവയാണ്. ഹൈകോടതി, ജില്ലാ കോടതി, മുന്‍സിഫ് കോടതി, ഉപകോടതി, ലോകായുക്ത, ബാലാവകാശ കമീഷന്‍ തുടങ്ങിയവയില്‍നിന്ന് 213 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഉത്തരവ് നല്‍കിയത്. ജില്ലകളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റികള്‍ അനുവദിച്ചത് 285 എണ്ണമാണ്.  
കഴിഞ്ഞ വര്‍ഷം 900ത്തില്‍പരം അപ്പീലുകള്‍ അനുവദിച്ചിടത്താണിത്. എന്നാല്‍, കോടതികളില്‍നിന്നും കമീഷനുകളില്‍നിന്നുമുള്ള അപ്പീല്‍ അനുകൂല ഉത്തരവുകള്‍ നിര്‍ബാധം പ്രവഹിക്കുന്നത് കലോത്സവത്തിലെ മത്സരക്രമത്തെ ബാധിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.