തിരുവനന്തപുരം: ജില്ലാ സ്കൂള്‍ കലോത്സവങ്ങളില്‍ പക്ഷപാതം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് ആറ് നൃത്താധ്യാപകര്‍ അടക്കം ഒമ്പത് വിധികര്‍ത്താക്കളെ പൊതുവിദ്യാഭ്യാസ വകുപ്പ് കരിമ്പട്ടികയില്‍പെടുത്തി. കോഴിക്കോട്, പാലക്കാട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നുയര്‍ന്ന പരാതികളെ തുടര്‍ന്നാണ് നടപടി. അതത് ഡി.ഡി.ഇമാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവരുടെ വിധിനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
പരാതിവന്ന ജില്ലകളിലെ കൂടുതല്‍ ഇനങ്ങള്‍ അധികൃതര്‍ പരിശോധിച്ചു വരികയാണ്. അതേസമയം, എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെയുണ്ടായ കോഴ ആരോപണത്തില്‍ അധികൃതര്‍ക്ക് തെളിവ് കിട്ടിയിട്ടില്ല. കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തിലെ നൃത്തമത്സരങ്ങളില്‍ വിധിനിര്‍ണയത്തില്‍ പാളിച്ചയുണ്ടായതായി കണ്ടത്തെി. രണ്ടു വിധികര്‍ത്താക്കള്‍ 80 ശതമാനത്തോളം മാര്‍ക്ക് കൊടുത്ത ഒരു കുട്ടിക്ക് ഒരു വിധികര്‍ത്താവ് 60 ശതമാനത്തില്‍ താഴെയാണ് മാര്‍ക്കിട്ടത്. ഇതേ വിധികര്‍ത്താവിന്‍െറ തന്നെ ബന്ധു കലോത്സവത്തില്‍ മത്സരിച്ചതായി പരാതിയുണ്ട്.
കലോത്സവ വിധികര്‍ത്താവിനുള്ള സത്യവാങ്മൂലത്തില്‍ ബന്ധുക്കള്‍ മത്സരിക്കുന്നില്ല എന്ന ഉറപ്പ് നല്‍കണം. ജില്ലാതല കലോത്സവങ്ങള്‍ ശുദ്ധീകരിക്കുന്നതിന്‍െറ പ്രാഥമിക നടപടിയാണ് ഈ കരിമ്പട്ടികയെ പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നത്. ആരോപിതര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് ഉപജില്ലാ കലോത്സവം അടക്കം ഒന്നിലും വിധികര്‍ത്താവാകാനാവില്ല. ഇതേ രീതി സംസ്ഥാന മേളയില്‍ കൊണ്ടുവരാനും ശ്രമമുണ്ട്. സംസ്ഥാന കലോത്സവത്തിലെ ഫലങ്ങള്‍ ചോദ്യം ചെയ്ത് നല്‍കുന്ന അപ്പീലുകളില്‍ വിധികര്‍ത്താക്കള്‍ പക്ഷപാതപരമായി പെരുമാറിയെന്ന് ബോധ്യപ്പെട്ടാല്‍ അവരെയും കരിമ്പട്ടികയില്‍പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.