അയ്യോ.. ഇതെന്തൊരു വല്യ വേദി!

തിരുവനന്തപുരം: വേദി കണ്ടതോടെ ഏകാഭിനയ മത്സരത്തിനത്തെിയവരുടെ മുഖത്ത് തെളിഞ്ഞത് ആശങ്ക. ഗവ. വിമന്‍സ് കോളജ് ഓഡിറ്റോറിയത്തിലാണ് ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഏകാഭിനയമത്സരം നടന്നത്. സദസ്സിലേക്ക് ശബ്ദം ശരിയായി എത്തിയില്ല. ഇതിനാല്‍ മത്സരാര്‍ഥികള്‍ അവതരിപ്പിക്കുന്നത് ഏതു വിഷയമാണെന്നറിയാന്‍പോലും ആസ്വാദകര്‍ പാടുപെട്ടു. ഞൊടിയിടയില്‍ കഥാപാത്രം മാറേണ്ടിവരുന്ന ഏകാഭിനയത്തിന് നാടകത്തിന്‍െറ മാതൃകയില്‍ ഷുവര്‍ മൈക്ക് വേണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മൂന്ന് സ്റ്റാന്‍ഡ് മൈക്കുകള്‍ മാത്രമാണ് ഇപ്പോഴും കലോത്സവവേദിയില്‍ വെക്കുന്നത്. കഥാപാത്രം പിറകോട്ടുപോകുമ്പോള്‍ സംഭാഷണം കേള്‍ക്കില്ല. ഏകാഭിനയത്തിന് പറ്റിയ വേദിയായിരുന്നില്ല വിമന്‍സ് കോളജിലേതെന്നും പരാതി ഉയര്‍ന്നു. നിലവില്‍ കോളജ് ഇന്‍റര്‍സോണ്‍ കലോത്സവങ്ങളില്‍ ഷുവര്‍ മൈക്ക് ഉപയോഗിക്കുന്നുണ്ട്. നാടകവുമായി അടുത്തുനില്‍ക്കുന്നതും ഏറെ അഭിനയപ്രാധാന്യമുള്ളതുമായ ഏകാഭിനയത്തിന് വര്‍ഷങ്ങളായി മിമിക്രി കലാകാരന്മാരാണ് വിധികര്‍ത്താക്കളായി എത്താറെന്ന് ആരോപണമുണ്ട്. മോണോആക്ടിന് വിധികര്‍ത്താക്കളായി തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാടകപ്രവര്‍ത്തകന്‍ ചാക്കോ ഡി. അന്തിക്കാട് പറഞ്ഞു. അഭിനയ കലയുമായി ബന്ധപ്പെട്ടവരെ വിധികര്‍ത്താക്കളായി വെക്കുന്നത് ഗുണംചെയ്യുമെന്ന് നാടകപ്രവര്‍ത്തകനായ മുരുകേഷ് കാക്കൂരും പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.