കലാഭവന്‍ നൗഷാദും ശിഷ്യഗണങ്ങളും

തിരുവനന്തപുരം: കലാഭവന്‍ നൗഷാദ് കലോത്സവ വേദികളില്‍ മോണോആക്ട് വേദിക്ക് പിന്നിലെ ഇന്ധനമാണ്. വര്‍ഷങ്ങളായി ഒരുകൂട്ടം ശിഷ്യരുമായാണ് കലോത്സവത്തിനത്തെുന്നത്. ഇക്കുറി 21 പേരാണ് നൗഷാദിന്‍െറ പരിശീലനത്തില്‍ മോണോആക്ടില്‍ മത്സരിക്കാനത്തെിയത്. വ്യാഴാഴ്ച നടന്ന ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്ടില്‍ ഏഴുപേരാണ് മത്സരിച്ചത്. ഈ വിഭാഗത്തില്‍ ഒന്നാമതത്തെിയ അമൃത വര്‍ഷയുടെ ഗുരുവും ഇദ്ദേഹം തന്നെ. വിവിധ ജില്ലകളില്‍ നിന്നുള്ള സൂര്യഗായത്രി, അഞ്ജിമ, ദേവി നന്ദന, നൗഫിയ, ഭാരതി ഷാജി, ആന്‍മരിയ എന്നിവര്‍ എ ഗ്രേഡ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ടില്‍ ആറുപേരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറുപേരും നൗഷാദിന്‍െറ ശിഷ്യരുണ്ട്. ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളില്‍ രണ്ടുപേരും. തൃശൂര്‍ ഇരിങ്ങാലക്കുട കളക്കാട്ടില്‍ നൗഷാദ് 23 വര്‍ഷമായി കലോത്സവങ്ങളില്‍ സജീവമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.