എന്തിനോവേണ്ടി തിളക്കുന്ന സാമ്പാര്‍

തിരയടി, ആളാരവം എന്നൊക്കെ സൂപ്പര്‍ലേറ്റീവുകളില്‍ ഒരുപാട് അച്ചടിമഷി പുരണ്ടുപോയിട്ടുണ്ട് നമ്മുടെ കഴിഞ്ഞ കലോത്സവങ്ങള്‍ക്കൊക്കെ. കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ ജനം ഇരച്ചുകയറുകയായിരുന്നു. ഇവിടെ മുഖ്യവേദിയിലും വി.ജെ.ടി ഹാളിലുമൊഴികെ ബാക്കിയെല്ലായിടത്തും ആളില്ലാ കസേരകളാണ്. ഇന്നലെ രാവിലെ മുഖ്യവേദി പകുതി മാത്രമാണ് നിറഞ്ഞത്. പൂജപ്പുര മൈതാനിയിലാകട്ടെ ഇങ്ങനെയൊരു മത്സരം നടക്കുന്നതിന്‍െറ ഓളംപോലും ഇല്ലായിരുന്നു.
ഇനി കാണികളിലാകട്ടെ ഭൂരിഭാഗവും മത്സരാര്‍ഥികളും രക്ഷിതാക്കളുമാണ്. നാട്ടുകാരുടെ പങ്കാളിത്തം പൊടിപോലുമില്ല. ഇടക്കിടെ വലിയ പരിപാടികള്‍ വിരുന്നത്തൊറുള്ളതിനാല്‍ അനന്തപുരിക്കാര്‍ക്ക് ഇതിലൊന്നും അദ്ഭുതമില്ല. ഇതിനിടെ സംസ്കൃതോത്സവം നടക്കുന്ന വേദിയിലേക്ക് വെറുതെയൊന്ന് കയറിനോക്കി. കര്‍ട്ടന്‍ വലിക്കാന്‍ നിശ്ചയിക്കപ്പെട്ടവരും മത്സരാര്‍ഥികളുമായി ആകെ 25 പേര്‍!  എന്നാല്‍, ഊട്ടുപുരയില്‍ മാത്രം എപ്പോഴും തിരക്കാണത്രെ. പാസുകള്‍ മാറിയും മറിഞ്ഞും ഭക്ഷണം നന്നായി ചെലവാകുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.