ബാന്‍ഡടിച്ചു കയറി കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍സ്

തിരുവനന്തപുരം: കാക്കപോലും കരിഞ്ഞുപോവുന്നതുപോല തോന്നുന്ന പൊരിവെയിലില്‍ സൈനിക പരേഡിനെ ഓര്‍മ്മിപ്പിക്കുന്ന തകര്‍പ്പന്‍  ബാന്‍ഡടിക്കൊടുവില്‍ കീരീടം കോഴിക്കോട്ടേക്ക്. ഇഞ്ചോടിച്ച് പൊരുതിയ പതിനേഴ് ടീമിനെ പിന്നിലാക്കി കോഴിക്കോട് സെന്‍റ്ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സിലെ സി. അഭിരാമിയും സംഘവുമാണ് തങ്ങളുടെ അഭിമാന ഇനത്തില്‍ വിജയിച്ചത്. പട്ടം സെന്‍റ്മേരീസ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം ബാന്‍ഡ് മേളത്തില്‍ ഹന്നറോബിന്‍ നയിച്ച തിരുവന്തപുരം ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്‍റ് രണ്ടാം സ്ഥാനവും, എ. അഞ്ജുമോള്‍ നയിച്ച കോട്ടയം സെന്‍റ് കാര്‍മല്‍ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
ഒന്നിനൊന്ന് മികച്ച നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ട മല്‍സരത്തില്‍ രണ്ട് ടീമിനൊഴികെ എല്ലാവര്‍ക്കും എ ഗ്രേഡ് ലഭിച്ചു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീം ഒന്നിച്ചു മല്‍സരിക്കുന്ന അപൂര്‍വ ഇനങ്ങളില്‍ ഒന്നാണ് ബാന്‍ഡ് മേളം. ആൺകുട്ടികളേക്കാള്‍ പെണ്‍കുട്ടികളുടെ ബാന്‍ഡാണ് ഉശിരന്‍ പ്രകടനം കാഴ്ചവെച്ചത്. സൂര്യാതപവും നിര്‍ജ്ജലീകരണവും കാരണം ചില കുട്ടികള്‍ മല്‍സരശേഷം തളന്നുവീഴുകയുമുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.