90 ശിഷ്യര്‍, ടീമുകള്‍ ഒമ്പത്; ഇത് സൈതലവി

തിരുവനന്തപുരം: സൈതലവി പൂക്കൊളത്തൂര്‍ അറബനമുട്ട് വേദിയിലത്തെുന്നത് എട്ട് ടീമുകളുടെ പരിശീലകന്‍െറ റോളിലാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നും ഹയര്‍ സെക്കന്‍ഡറിയില്‍ അഞ്ചും ടീമുകളാണ് സൈതലവിയുടെ ശിഷ്യത്വത്തിനു കീഴില്‍ മത്സരിക്കാനത്തെുന്നത്. ദഫ്മുട്ട് സംഘം കൂടിയാകുമ്പോള്‍ ടീമുകളുടെ എണ്ണം ഒമ്പത്. അതായത്, 90 ശിഷ്യര്‍. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ടീമുകളാണ് ഒരേ പരിശീലകന്‍െറ കീഴില്‍ പരസ്പരം മത്സരിക്കുന്നത്. പക്ഷേ, പരിശീലകന് പക്ഷങ്ങളില്ല. ‘കൂടുതല്‍ അധ്വാനിക്കുന്നവര്‍ക്ക് സമ്മാനം’ -ഇതാണ് സൈതലവിയുടെ തിയറി.
അറബനമുട്ടില്‍ അഞ്ചുവര്‍ഷമായി ഒന്നാമതത്തെുന്നത് സൈതലവിയുടെ ടീമാണ്. കഴിഞ്ഞ വര്‍ഷം ഒന്നും രണ്ടും സ്ഥാനങ്ങളും പൂക്കൊളത്തൂരിന്‍െറ ശിഷ്യര്‍ക്കാണ്. മഞ്ചേരി കിഴിശ്ശേരി കോട്ടമ്മല്‍ ഹൗസില്‍ സൈതലവി 13 വര്‍ഷമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് പാട്ടെഴുതിയത് സൈതലവിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.