പാട്ട് നിലച്ചു; ചവിട്ടുനാടകവേദിയില്‍ അസ്സല്‍ ചവിട്ട്

തിരുവനന്തപുരം: ചവിട്ടുനാടകവേദിക്കുമുന്നില്‍ ഒറിജിനല്‍ ചവിട്ടുനാടകം. മത്സരത്തിനിടെ സീഡി നിന്നുപോയെന്ന് പറഞ്ഞ് മത്സരിക്കുന്ന ടീമിന്‍െറ അനുഭാവികള്‍ സീഡി ഓപറേറ്ററെ കൈയേറ്റം ചെയ്തു. കോട്ടണ്‍ഹില്‍ എച്ച്.എസ്.എസിലെ വേദിയില്‍ രാത്രി ഒമ്പതേമുക്കാലോടെയാണ് സംഭവം. 23 ടീമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകത്തില്‍ മത്സരിച്ചത്. രാവിലെ 11.30നുശേഷം ആരംഭിച്ച മത്സരം രാത്രി 9.30നുശേഷമാണ് പൂര്‍ത്തിയായത്. മത്സരത്തിനിടെ സാങ്കേതിക തകരാര്‍ മൂലം പല ടീമുകളുടെയും പാട്ട് ഇടക്ക് നിന്നുപോകുകയും പിന്നീട് തുടരുകയും ചെയ്തിരുന്നു. രാത്രി അവസാനമായി മത്സരത്തിനിറങ്ങിയ വഴുതക്കാട് കാര്‍മല്‍ എച്ച്.എസ്.എസ് ടീമിനും ഇതേ പ്രശ്നമുണ്ടായി. ഇതത്തേുടര്‍ന്നാണ് മത്സരശേഷം ടീമിന്‍െറ കൂടെയുണ്ടായിരുന്ന വ്യക്തി ഓപറേറ്റര്‍ക്കുനേരെ തിരിഞ്ഞത്. ഉടനെ പൊലീസും അധികൃതരും ഓപറേറ്ററെ മാറ്റിയതോടെ കൂടുതല്‍ സംഘര്‍ഷമുണ്ടായില്ല. സംഘാടകരുമായും വാക്കേറ്റമുണ്ടായി. കുട്ടികളുടെ പ്രകടനം നോക്കിയാണ് വിധിനിര്‍ണയിക്കുന്നതെന്നും പാട്ട് നിന്നുപോകുന്നത് ഫലത്തെ ബാധിക്കില്ളെന്നും ഇതിനിടെ വിധികര്‍ത്താക്കള്‍ പറയുന്നുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.