തിരുവനന്തപുരം: വിദേശത്തടക്കം മലാല യൂസുഫ്സായിയുടെ ജീവിതകഥ പറഞ്ഞ കൊച്ചുമിടുക്കി ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളലില്‍ ഒന്നാംസ്ഥാനം നേടി. കണ്ണൂര്‍ ചൊക്ളി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ നിഹാരിക എസ്. മോഹനാണ് ഒന്നാംസ്ഥാനം. ഗോവര്‍ധന ചരിതമായിരുന്നു വിഷയം. കഴിഞ്ഞവര്‍ഷം രാഷ്ട്രപതിയുടെ ബാലശ്രീ അവാര്‍ഡ് നേടിയിരുന്നു ഈ പത്താംക്ളാസുകാരി. കഴിഞ്ഞദിവസം നങ്ങ്യാര്‍കൂത്തില്‍ ഒന്നാംസ്ഥാനവും മോണോആക്ടില്‍ രണ്ടാംസ്ഥാനവും സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം നങ്ങ്യാര്‍കൂത്തില്‍ രണ്ടാംസ്ഥാനവും കഥകളിയില്‍ എ ഗ്രേഡും നേടിയിരുന്നു.
രണ്ടാംക്ളാസിലാണ് ആദ്യത്തെ നാടകാഭിനയം. അച്ഛന്‍ പി.പി. മോഹനനും അമ്മ ഷൈനിയും മുന്‍ സംസ്ഥാന കലോത്സവ വിജയികളാണ്. ഇപ്പോള്‍ മാഹി നാടകപ്പുര എന്ന നാടകസംഘത്തിന്‍െറ സംഘാടകനാണ് മോഹനന്‍. കഴിഞ്ഞവര്‍ഷം മുതലാണ് ‘മലാല- അക്ഷരങ്ങളുടെ മാലാഖ’ എന്ന ഏകപാത്ര നാടകം നിഹാരിക അവതരിപ്പിച്ചുതുടങ്ങിയത്. ഡോ. സാംകുട്ടിയാണ് സംവിധാനം. ഇതിനോടകം വിദേശത്തും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുമായി അമ്പതോളം വേദികളില്‍ മലാല അരങ്ങിലത്തെി. കലോത്സവം കഴിഞ്ഞാല്‍ നിഹാരിക ലണ്ടനിലേക്ക് പറക്കും. മലാലയെ സായിപ്പന്മാര്‍ക്ക് പരിചയപ്പെടുത്താന്‍. സിനിമകളിലും ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.