അഭിനയത്തിലെ അഭിനന്ദന ഭാവം

തിരുവനന്തപുരം: ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ട് വേദിയില്‍, ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലാഖിന്‍െറ ദുരന്തകഥ പറഞ്ഞ് കണ്ണൂര്‍ പട്ടാന്നൂര്‍ കെ.പി.സി.എച്ച്.എസ്.എസിലെ അഭിനന്ദ് എ ഗ്രേഡോടെ ഒന്നാമതത്തെി. മൊയ്തീന്‍-കാഞ്ചനമാല പ്രണയം ഇതിവൃത്തമാക്കിയാണ് അഖ്ലാഖിന്‍െറ കഥ അവതരിപ്പിച്ചത്. സാങ്കേതിക പിഴവുമൂലം ഫലത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇത് രാത്രിയോടെ പരിഹരിച്ചു. കാഞ്ചനമാല-മൊയ്തീന്‍ നാടകത്തിന്‍െറ പരിശീലനം ഒരുസംഘം തടയുന്നതും കഴിക്കാന്‍ കൊണ്ടുവന്ന ഇറച്ചിയെച്ചൊല്ലിയുണ്ടാകുന്ന സംഘര്‍ഷവും നാടകം പൂര്‍ണമാക്കാന്‍ കഴിയാത്ത സംവിധായകന്‍െറ വിലാപവും അഭിനന്ദിലൂടെ സദസ്സിലേക്കത്തെി. സംവിധായകന്‍ ദീപേഷിന്‍െറ ‘സ്വനം’ എന്ന പുതിയ ചിത്രത്തിലെ നായകനാണ് അഭിനന്ദ്. നമുക്കൊരേ ആകാശം, ആടിവേടന്‍ തുടങ്ങിയ ചിത്രങ്ങളിലും ഈ കൊച്ചുമിടുക്കന്‍ അഭിനയിച്ചിട്ടുണ്ട്. ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ പ്രോജക്ട് അവതരിപ്പിക്കാന്‍ യോഗ്യതനേടിയ ടീമിലെ അംഗം കൂടിയാണ് ഈ അഭിനയപ്രതിഭ. അനിയന്‍ അഭിനയത്തില്‍ മുന്നേറുമ്പോള്‍ ചേട്ടന്‍ അഭിഷേക് ചെസ്സില്‍ ചെക്മേറ്റുകള്‍ തീര്‍ത്താണ് തിളങ്ങുന്നത്. തൃശൂര്‍ വിജയഗിരി പബ്ളിക് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ എ. അഭിഷേക് അന്താരാഷ്ട്ര ചെസ് താരമാണ്. മയ്യില്‍ കുറ്റ്യാട്ടൂര്‍ ഏകോട്ടില്ലത്ത് വിനോദ്കുമാറിന്‍െറയും പ്രീതയുടെയും മക്കളാണ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.