മൂത്തേടം കുടുംബത്തില്‍ എ ഗ്രേഡുകള്‍ ഒന്‍പത്

തിരുവനന്തപുരം: ചങ്ങനാശ്ശേരി വാഴപ്പള്ളി മൂത്തേടം കുടുംബത്തിലെ  സഹോദരങ്ങളായ അഖിലും അനന്ദുവും  വീട്ടിലെത്തിച്ചത് ഒന്‍പത് എ ഗ്രേഡുകളാണ്.  ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ അനില്‍ കുമാര്‍ അമ്പിളി ദമ്പതികളുടെ മക്കളായ അഖില്‍ അനില്‍കുമാര്‍, അനന്ദു അനില്‍കുമാര്‍ എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടത്തിന്റെ ഉടമകള്‍. നാദസ്വരമത്സരത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ചേട്ടന്‍ അഖില്‍. കഴിഞ്ഞ നാലുവര്‍ഷമായി തബലയില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയ അനുജന്‍ അനന്ദു.
വെള്ളിയാഴ്ച സ്വാതിതിരുനാള്‍ സംഗീത കോളേജ് ആഡിറ്റൊറിയത്തില്‍  അരങ്ങേറിയ ഹയര്‍ സെക്കണ്ടറി വിഭാഗം തബല മത്സരത്തില്‍ അനന്ദുവിന്റെ പ്രകടനം കാണാന്‍ ചേട്ടനും അമ്മയും അച്ഛനും എത്തിയിരുന്നു.   കോട്ടയം സെന്റ് തെരാസാസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അനന്ദു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കൊല്ലെജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അഖില്‍. അനന്ദുവിന് നാലാമതും എ ഗ്രേഡ് ഉറപ്പിച്ചാണ്  വെള്ളിയാഴ്ചത്തെ മത്സരങ്ങളുടെ ഫലം പുറത്തുവന്നത്. തങ്കത്തെക്കാള്‍ തിളക്കമുള്ള  ഒന്‍പത് എ ഗ്രേഡുകളുടെമൂത്തേടം കുടുംബം മടങ്ങിയത്. സന്തോഷത്തിലാണ്  
ചിത്രം: അനന്ദുവും അഖിലും മാതാപിതാക്കള്‍ക്കൊപ്പം

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.