തിരുവനന്തപുരം: പൊട്ടിയ കാലില്‍ ബാന്‍ഡേജ്, ആശ്വാസത്തിന് വേദനസംഹാരി, എന്നിട്ടും ചുവടുപിഴക്കാതെയും കോലടക്കം കൈവിടാതെയും കോല്‍ക്കളിയില്‍ ഗൗതം പിടിച്ചുനിന്നു. സെന്‍റ് ജോസഫ്സ് സ്കൂളില്‍ നടന്ന കോല്‍ക്കളി മത്സരത്തിലായിരുന്നു കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൗതം കൃഷ്ണയുടെ സാഹസിക പ്രകടനം.
മത്സരത്തിന് രണ്ടാഴ്ച മുമ്പ് ബൈക്കില്‍നിന്ന് വീണാണ് ഇടതു കാല്‍പാദത്തിന് പരിക്കേറ്റത്. മത്സരിക്കേണ്ടെന്നായിരുന്നു രക്ഷിതാക്കളുടെ ഉപദേശം. ടീമിന്‍െറ പരിശീലനം അവസാനഘട്ടത്തിലുമത്തെിയിരുന്നു. എങ്കിലും മറ്റൊരു കുട്ടിയെ പകരംവെച്ച് പരിശീലനം തുടര്‍ന്നെങ്കിലും ശരിയായില്ല. അതുകൊണ്ടാണ് ഗൗതംതന്നെ ടീമിലത്തെിയത്. അപകടത്തിനുശേഷം ആകെ മൂന്ന് റിഹേഴ്സലുകളിലേ പങ്കെടുക്കാനായുള്ളൂവെങ്കിലും ചുവട് പിഴക്കാതെ ഗൗതം കളിച്ചു, ആവേശത്തോടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.