കോഴിക്കോട്: റെക്കോഡിലേക്കൊരു പൂക്കളമത്സരമെന്നതിനേക്കാള്‍ നഗരപരിധിയിലെ പതിനായിരത്തോളം വനിതകളുടെ കൂട്ടായ്മ തെളിയിക്കുന്നതായി കോര്‍പറേഷന്‍ കുടുംബശ്രീ വെസ്റ്റേണ്‍ യൂനിയന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച സ്നേഹപാലിക ഓണപ്പൂക്കള മത്സരം. 2021 പൂക്കളങ്ങള്‍ ഒരുക്കാന്‍ പതിനായിരത്തിലധികം സ്ത്രീകള്‍. ഇവര്‍ക്ക് പിന്തുണയുമായി പെണ്‍കുട്ടികളും മുത്തശ്ശിമാരും. ഒമ്പതുമണിയോടെ 60,000 ചതുരശ്ര അടിയുള്ള പന്തല്‍ സ്ത്രീകളാല്‍ നിറഞ്ഞു. രജിസ്ട്രേഷന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്നേഹപാലികയുടെ ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ റംസി ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ മേയര്‍മാരായ യു.ടി. രാജന്‍, എ.കെ. പ്രേമജം, എം.എം. പത്മാവതി എന്നിവര്‍ മുഖ്യാതിഥികളായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ സെയ്ദ് അക്ബര്‍ ബാദുഷഖാന്‍, സുജിത് സുധാകരന്‍ (വെസ്റ്റേണ്‍ യൂനിയന്‍), പ്രഫ. ടി. ശോഭീന്ദ്രന്‍, കെ. ഇഖ്ബാല്‍, നടി സാദിക, ആര്‍. ജയന്ത് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സന്മാരായ പി.പി. ഷീജ, കെ. ബീന എന്നിവര്‍ സംസാരിച്ചു. ഹരിതം ഫൗണ്ടേഷന്‍, കണ്ണങ്കണ്ടി എന്നിവരും പൂക്കളമത്സരത്തില്‍ പങ്കാളികളായി. രാവിലെ 10.40ന് മത്സരം ആരംഭിച്ചു. കുടുംബശ്രീയുടെ ശിങ്കാരിമേളം മതത്സരത്തിന് ആവേശമായി. കുടിവെള്ള സൗകര്യവും ആരോഗ്യസുരക്ഷയുമെല്ലാം വേദിക്കരികിലൊരുക്കിയിരുന്നു. കോര്‍പറേഷന്‍ എച്ച്.ഐ വത്സന്‍െറ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കിയത്.
12.40ന് സമയം അവസാനിച്ചതോടെ വിധികര്‍ത്താക്കള്‍ക്കായി വേദി വിട്ടുനല്‍കി. തെരുവുനായ മുതല്‍ സ്ഥിരം വള്ളവും വഞ്ചിയും കേരളവും മാവേലിയുമൊക്കെ നിറഞ്ഞതായിരുന്നു പൂക്കളങ്ങള്‍. കൂട്ടത്തില്‍ പൂര്‍ത്തിയാകാത്ത പൂക്കളങ്ങളുമുണ്ടായിരുന്നു. പൂക്കളം സന്ദര്‍ശിക്കാന്‍ ‘മാവേലി’യുമത്തെി. ഞായറാഴ്ച വൈകീട്ട് വരെ പൊതുജനങ്ങള്‍ക്ക് പൂക്കളം കാണാന്‍ സൗകര്യമുണ്ടാകും. 2021 പൂക്കളങ്ങളില്‍ തടമ്പാട്ടുതാഴം ഉദയം കുടുംബശ്രീ യൂനിറ്റാണ് ഒന്നാം സ്ഥാനം നേടിയത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു. രണ്ടാം സ്ഥാനം വരക്കല്‍ ‘പ്രതീക്ഷ’യും മൂന്നാം സ്ഥാനം സിവില്‍ സ്റ്റേഷന്‍ ‘റോസും’ കരസ്ഥമാക്കി. യഥാക്രമം ഒരു പവന്‍, അരപ്പവന്‍, കാല്‍പവന്‍ വീതമാണ് ഇവര്‍ക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.