അനധികൃത പണപ്പിരിവ്: എം.ജി കോളജിലെ രണ്ട് വിദ്യാര്‍ഥി നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻെറ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയതിനും കോളജിൻെറ അച്ചടക്കം ലംഘിച്ചതിനും എം.ജി കോളജിലെ എ.ബി.വി.പി യൂനിറ്റ് ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. രണ്ടാം വ൪ഷ സൈക്കോളജി ബിരുദ വിദ്യാ൪ഥി ആ൪.അഭിലാഷ്, രണ്ടാം വ൪ഷ കെമിസ്ട്രി വിദ്യാ൪ഥി വി. വിപിൻകുമാ൪ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.  ‘വിവേകാനന്ദോത്സവ’ത്തിൻെറ പേരിൽ 12.5ലക്ഷത്തോളം രൂപയാണ് വിദ്യാ൪ഥികളിൽനിന്ന് നി൪ബന്ധിതമായി എ.ബി.വി.പി പ്രവ൪ത്തക൪  സ്വരൂപിച്ചത്. കണക്ക് കോളജ് അധികൃത൪ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ഇതിനെതുട൪ന്നാണ് നടപടി. 27 വരെയാണ് സസ്പെൻഷൻ. അച്ചടക്ക കമ്മിറ്റിക്ക്  മുന്നിൽ രക്ഷാക൪ത്താക്കളെതന്നെ ഹാജരാക്കണമെന്ന് ഇആവശ്യപ്പെട്ടിട്ടുമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.