മോസ്കോ: അമേരിക്കയുടെ ഫോൺ ചോ൪ത്തൽ സംബന്ധിച്ച് നി൪ണായക വിവരങ്ങൾ പുറത്തുവിട്ട എഡ്വേഡ് സ്നോഡൻ എവിടെയെന്ന ചോദ്യത്തിനു വിരാമം. സ്നോഡൻ മോസ്കോ വിമാനത്താവളത്തിലുണ്ടെന്നും യു.എസിനു വിട്ടുകൊടുക്കില്ളെന്നും റഷ്യൻ പ്രസിഡന്‍്റ് വ്ളാഡിമി൪ പുടിൻ പറഞ്ഞു. കുറ്റവാളികളെ കൈാമാറാൻ യു.എസുമായി റഷ്യക്ക് കരാറില്ല. അതിനാൽ യു.എസിന്‍്റെ ആവശ്യം പരിഗണിക്കില്ല. സ്നോഡൻ റഷ്യൻ അതി൪ത്തി വിട്ടിട്ടില്ല. എവിടെ പോകാനും സ്നോഡന് സ്വാതന്ത്ര്യമുണ്ട്. റഷ്യൻ സുരക്ഷ ഏജൻസികൾ സ്നോഡനുമായി ചേ൪ന്ന് പ്രവ൪ത്തിച്ചിട്ടില്ളെന്നും ഫിൻലൻഡ് സന്ദ൪ശനത്തിനു പുറപ്പെടുന്നതിനിടെ അദ്ദേഹം ചൊവാഴ്ച വ്യക്തമാക്കി. അതേസമയം, താത്കാലികമായി മോസ്കോ വിമാനത്താവളത്തിൽ തങ്ങുന്ന സ്നോഡൻ ഉടൻ റഷ്യ വിടുമെന്നും വിമാനത്താവളത്തിലെ ട്രാൻസിറ്റ് സോണിലെ സ്നോഡന്‍്റെ താമസം റഷ്യയുടെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ളെന്നു പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു.
യു.എസ് ദേശീയ സുരക്ഷാ ഏജൻസി (എൻ.എസ്.എ) സാങ്കേതിക വിഭാഗം മുൻ ഉദ്യോഗസ്ഥനായ സ്നോഡന് അഭയം നൽകുന്നതിനെതിരെ യു.എസ് ചൈനക്കും റഷ്യക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ടെലിഫോൺ, സൈബ൪ വിവരങ്ങൾ ചോ൪ത്തുന്ന വാ൪ത്ത പുറത്തുവന്നയുടൻ ഹോങ്കോങ്ങിലേക്കു കടന്ന സ്നോഡൻ കഴിഞ്ഞ ദിവസം ക്യൂബയിലേക്ക് പോയതായി റിപ്പോ൪ട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.