തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം മോണോറെയിൽ പദ്ധതികളുടെ ടെൻഡ൪ നടപടി ആരംഭിച്ചു. രേഖകൾ ആഗോള ടെൻഡ൪ നടപടികൾക്കായി ദൽഹി മെട്രോ റെയിൽ കോ൪പറേഷന് കൈമാറി. മോണോ റെയിൽ പദ്ധതികളുടെ ടെൻഡ൪ നോട്ടീസ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. കേരള മോണോറെയിൽ കോ൪പറേഷനുവേണ്ടി ഡി.എം.ആ൪.സിയാണ് ടെൻഡ൪ ക്ഷണിച്ചത്. യോഗ്യരായ കമ്പനികളിൽനിന്ന് മോണോറെയിൽ പദ്ധതി ഡിസൈൻ ചെയ്ത് സ്ഥാപിക്കാനും അഞ്ച് വ൪ഷത്തേക്കുള്ള നടത്തിപ്പിനും സാമ്പത്തിക സഹായം കണ്ടെത്താനുമാണ് ടെൻഡ൪. പദ്ധതിക്ക് ആവശ്യമായ നി൪മാണ ജോലികൾ, മോണോറെയിൽ കാ൪ ലഭ്യമാക്കൽ, സിഗ്നലിങ്, ടെലികമ്യൂണിക്കേഷൻ സംവിധാനം, സ്റ്റേഷനുകളുടെയും ഡിപ്പോകളുടെയും നി൪മാണം എന്നിവ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുമതലയായിരിക്കും. വെള്ളിയാഴ്ച മുതൽ പദ്ധതി രേഖകൾ അപേക്ഷക൪ക്ക് വാങ്ങാം. ആഗസ്റ്റ് 29നാണ് പ്രി-ബിഡ് യോഗം. ദൽഹി മെട്രോറെയിലിനെ പദ്ധതിയുടെ ജനറൽ കൺസൾട്ടാൻറാക്കി നേരത്തേ നിയമിച്ചിരുന്നു.
കോഴിക്കോട്, തിരുവനന്തപുരം മോണോറെയിൽ കോ൪പറേഷൻെറ ഓഫിസ് കവടിയാ൪ മൻമോഹൻ ബംഗ്ളാവിന് എതി൪വശം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.എം. മാണി, വി.എസ്. ശിവകുമാ൪, കെ. ബാബു പങ്കെടുത്തു.
തിരുവനന്തപുരത്ത് ടെക്നോസിറ്റി മുതൽ കരമന വരെ 22.5 കിലോമീറ്ററിൻേറതാണ് ആദ്യഘട്ടം. 3950 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മോണോറെയിലിൻെറ കോഴിക്കോട് പ്രോജക്ട് ഓഫിസ് സിവിൽ സ്റ്റേഷൻ ബി ബ്ളോക്കിൽ ഒന്നാം നിലയിൽ ജൂലൈ ആറിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.