വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഉദ്യോഗക്കയറ്റം അന്വേഷിക്കും

തിരുവനന്തപുരം: സ൪ക്കാ൪ സ൪വീസിൽ വ്യാജസ൪ട്ടിഫിക്കറ്റുകൾ ഹാജരാക്കി ഉദ്യോഗക്കയറ്റം നേടുന്നതിനെ കുറിച്ച് പരിശോധിക്കാൻ സ൪ക്കാ൪ ഉത്തരവിട്ടു. വ്യാജ സ൪ട്ടിഫിക്കറ്റുകൾ വഴി സ൪ക്കാ൪ ഉദ്യോഗക്കയറ്റം നേടുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടത്തെിയിരുന്നു. സ൪ക്കാറിന് നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ എല്ലാവരുടെയും സ൪ട്ടിഫിക്കറ്റ് പരിശോധിക്കാൻ തീരുമാനിച്ചത്.
വകുപ്പ് തല പരീക്ഷകളിൽ വിജയിച്ചുവെന്ന രേഖ ചമച്ച് അത് സ൪വീസ് ബുക്കിൽ ഉൾപ്പെടുത്തുകയും ഇതിൻെറ അടിസ്ഥാനത്തിൽ പിന്നീട് സ്ഥാനക്കയറ്റം നേടുകയും ചെയ്യും. എല്ലാ വകുപ്പ് മേധാവികളും ജീവനക്കാരുടെ വിവരങ്ങൾ പരിശോധിച്ച് നടപടി എടുക്കണം. ആവശ്യമായ റിപ്പോ൪ട്ട് പൊതുഭരണ വകുപ്പിന് ലഭ്യമാക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥ൪ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം.
സ൪ട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷകളുടെ വിശദാംശം സ൪ട്ടിഫിക്കറ്റുകളുമായി ഒത്തുനോക്കണം. വ്യാജരേഖകൾ ഹാജരാക്കി സ്ഥാനക്കയറ്റം നേടുന്നുവെന്ന് വിജിലൻസിൻെറ അന്വേഷണത്തിൽ വ്യക്തമായി. വിജിലൻസിന് ലഭിച്ച പരാതികൾ പരിശോധിച്ചതിൽ നിന്നാണ് ഈ കണ്ടത്തെൽ. സ൪ക്കാ൪ നി൪ദേശം എല്ലാവകുപ്പ് മേധാവികൾക്കും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വകുപ്പ് തലത്തിൽ ഇത് സംബന്ധിച്ച് പരിശോധന നടക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.