കൈറോ: ബ്രദ൪ഹുഡ് ഉപാധ്യക്ഷൻ ഖൈറാത് അൽ ശാത്വി൪, എഫ്.ജെ.പി അധ്യക്ഷൻ സഅദ് അൽഖതാതിനി എന്നിവ൪ അറസ്റ്റ് ചെയ്യപ്പെട്ടശേഷം ഈജിപ്തിൽ ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത് പ്രധാനമായും മുഹമ്മദ് അൽ ബൽതാജിയും അസാം അൽ അരിയാനുമാണ്. കഴിഞ്ഞ 47 ദിവസമായി റാബിഅ അദവിയയിലെ സമര ചത്വരത്തിലായിരുന്നു കുടുംബ സമേതം ഇരുവരും.
ഏതാണ്ടെല്ലാ ബ്രദ൪ഹുഡ് നേതാക്കളും കുടുംബത്തോടൊപ്പമാണ് സമരത്തിനത്തെിയത്. മുലയൂട്ടുന്ന കുഞ്ഞുങ്ങളുമായി എത്തിയവരുമുണ്ട്. സമരത്തിൻെറ നേതൃത്വം പ്രധാനമായും ബൽതാജിക്ക് തന്നെ. ബുധനാഴ്ച വെടിവെപ്പ് തുടങ്ങി നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു തുടങ്ങിയപ്പോൾ തന്നെ ബൽതാജി മാധ്യമങ്ങളോട് സംസാരിച്ചു.
സംസാരിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടവരിൽ തൻെറ മകൾ 17 കാരി അസ്മയുമുണ്ടെന്ന് അദ്ദേഹം അറിയുന്നത്.
അസ്മയുടെ കൊലപാതകം ബൽതാജിയെ തള൪ത്തിയില്ല.
മകളുടെ മരണവും സൈന്യത്തിൻെറ അറസ്റ്റ് വാറൻറുമിരിക്കെ തന്നെ പ്രക്ഷോഭത്തിൻെറ നായകത്വം ബൽതാജിയുടെ ചുമലിൽ. അതിനിടെ ബൽതാജിയും അരിയാനും അറസ്റ്റ് ചെയ്യപ്പെട്ടതായ വാ൪ത്ത വന്നെങ്കിലും അരിയാൻ തന്നെ അത് നിഷേധിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.
അസ്മ അതിനകം ഈജിപ്തുകാരുടെ കണ്ണീ൪ നായികയായി മാറിക്കഴിഞ്ഞു. മു൪സിയുടെ പടത്തോടൊപ്പം തെരുവുകളിൽ അസ്മയുടെ ചിത്രങ്ങളും ഉയ൪ന്നുകഴിഞ്ഞു.
വെള്ളിയാഴ്ച ജുമുഅക്കുശേഷം കൈറോവിലെ അൽസലാം പള്ളിയിൽ പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം അസ്മയുടെ മൃതദേഹം അൽ വഫാ അൽ അമൽ ശ്മശാനത്തിൽ മറമാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.