തിരുവനന്തപുരം: തീ൪ത്തും വലതുപക്ഷ നിലപാടെടുക്കുന്ന സംസ്ഥാന നേതൃത്വവുമായി സി.പി.എമ്മിന് മുന്നോട്ടുപോകാനാവില്ളെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. തന്നെ അപകീ൪ത്തിപ്പെടുത്താൻ യു.ഡി.എഫുമായി സി.പി.എം നേതൃതം കൂട്ടുചേരുകയാണെന്നും പി.ബി കമീഷൻെറ സംസ്ഥാന സെക്രട്ടേറിയറ്റിലെ അവസാന ദിവസത്തെ തെളിവെടുപ്പിൽ അദ്ദേഹം തുറന്നടിച്ചു.
പിണറായി വിജയൻ വെള്ളിയാഴ്ച തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേരീതിയിൽ വലതുപക്ഷ വ്യതിയാനം, ലാവലിൻ കേസ്, അഴിമതി, ടി.പി. ചന്ദ്രശേഖരൻ വധം, ലീഗ്, പി.ഡി.പി അടവുനയം, ലോട്ടറി എന്നിവ എടുത്തുകാട്ടിയായിരുന്നു വി.എസിൻെറ പ്രസംഗവും. പാ൪ട്ടി നേതൃത്വത്തിൻെറ വലത് വ്യതിയാനങ്ങൾ ചൂണ്ടിക്കാട്ടുന്നതും അതിനെ തിരെ നടത്തുന്ന പോരാട്ടങ്ങളുമാണ് തന്നോട് വിരോധത്തിന് കാരണമെന്ന് വി.എസ് കുറ്റപ്പെടുത്തി.
ഈവിരോധം കാരണം യു.ഡി.എഫിനെ ഉപയോഗിച്ച് തന്നെ സമൂഹത്തിന് മുന്നിൽ അപകീ൪ത്തിപ്പെടുത്തുകയാണ്. പി. കരുണാകരൻ കമ്മിറ്റി റിപ്പോ൪ട്ടിൻെറ പേരിൽ തന്നെ അപകീ൪ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. തനിക്ക് പറയാനുള്ളത് ചോദിക്കുകപോലും ചെയ്യാതെയാണ് റിപ്പോ൪ട്ട് തയാറാക്കിയത്.
പാ൪ട്ടിയെ നശിപ്പിക്കുന്ന നിലപാടാണ് സംസ്ഥാനനേതൃത്വം കൈക്കൊള്ളുന്നത്. പ്രത്യയശാസ്ത്ര അച്ചടക്കമാണ് ലംഘിക്കുന്നത്. കേരളഘടകത്തിൽ കാണുന്ന പ്രവണത കമ്യൂണിസ്റ്റ് വിരുദ്ധമാണ്.
വിഭാഗീയമായി സംഘടിപ്പിച്ച കമ്മിറ്റികളിലെ ഭൂരിപക്ഷ തീരുമാനത്തിൻെറ പേരിൽ നേതൃത്വത്തിൻെറ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ തരംതാഴ്ത്തുകയും പുറത്താക്കുകയുംചെയ്യുകയാണ്. നിശബ്ദരായിരിക്കുന്നവരെപ്പോലും കൊന്നുകളയുകയാണ്. ടി.പി. ചന്ദ്രശേഖരൻെറ വധം പാ൪ട്ടി നേതൃത്വത്തിൻെറ അറിവോടെയാണ് നടന്നതെന്ന് ആക്ഷേപിച്ച വി.എസ് ഈ കൊലപാതകത്തിൽ പാ൪ട്ടിക്ക് പങ്കുണ്ടെന്ന് ആ൪ക്കും പറയാതിരിക്കാനാവില്ളെന്നും കുറ്റപ്പെടുത്തി.
ഈ വധത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് തെളിയുന്നവ൪ക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ കേന്ദ്രനേതൃത്വം ആ നടപടി എടുക്കണം. നേതൃത്വം തെറ്റിൽ നിന്ന് തെറ്റിലേക്ക് കൂപ്പുകുത്തുകയാണ്. എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവെച്ച് പാ൪ട്ടി ഏതാനും വ്യക്തികളുടെ താൽപര്യം ഉയ൪ത്തിപ്പിടിക്കുകയാണ്.
പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായത് മുതൽ പാ൪ട്ടിയിൽ വലതുപക്ഷ വ്യതിയാനം ആരംഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോ൪പറേറ്റുകളും ഭൂമാഫിയുമായും സന്ധിചെയ്യുമ്പോഴും ഇടത് മുന്നണിയെ ശിഥിലമാക്കുകയും ചെയ്യുമ്പോഴാണ് പാ൪ട്ടി തകരുന്നത്. ഭൂരിപക്ഷ തീരുമാനമെന്ന പേരിലാണ് ഈ തെറ്റുകളെ നേതൃത്വം ന്യായീകരിക്കുന്നത്. പാ൪ട്ടിയെ ആകെ തക൪ക്കുന്ന നിലപാടുകളാണ് നേതൃത്വം കൈക്കൊള്ളുന്നത്.
ഇങ്ങനെയുള്ള നേതൃത്വവുമായി മുന്നോട്ടുപോകാൻ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. 20 പേജ് കവിയുന്ന മറുപടി വി.എസും എ. വിജയരാഘവനും കൂടിയാണ് സെക്രട്ടേറിയറ്റിൽ വായിച്ചത്.
രണ്ട് ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തിലെ തെളിവെടുപ്പ് സംബന്ധിച്ച് പി.ബി കമീഷൻ ഇന്ന് പ്രാഥമിക വിലയിരുത്തൽ നടത്തും.
അതിലാവും സംസ്ഥാനസമിതിയിൽ തെളിവെടുപ്പ് ഏത് രീതിയിലാവണമെന്നത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.