തിരുവനന്തപുരം: പ്ളീനം ലക്ഷ്യമിടുന്നത് പാ൪ട്ടിയിൽ പ്രത്യയശാസ്ത്ര ഭിന്നതയുണ്ടെന്ന വാദത്തിന് അന്ത്യം കുറിക്കലും. നിലനിൽക്കുന്ന ദൗ൪ബല്യങ്ങൾ പ്രത്യയശാസ്ത്ര പ്രശ്നമല്ളെന്ന് വ്യക്തമാക്കുന്ന രേഖക്കാണ് പാലക്കാട് പ്ളീനത്തിൽ സി.പി.എം അംഗീകാരം നൽകാനൊരുങ്ങുന്നത്. പ്ളീനത്തിൽ പ്രത്യയശാസ്ത്ര ച൪ച്ച ഒഴിവാക്കിയതോടെ പാ൪ട്ടി നേ൪വഴിക്കല്ളെന്ന വി.എസ് ഉൾപ്പെടെയുള്ളവരുടെ ആരോപണങ്ങൾക്കാണ് തിരശ്ശീല വീഴുന്നത്.
കേന്ദ്ര നേതൃത്വത്തിന് വി.എസ് പലപ്പോഴായി നൽകിയ കത്തുകളിലും പരാതികളിലും കേരളത്തിൽ പാ൪ട്ടിയുടെ നയവ്യതിയാനം തിരുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പി.ബി കമീഷനെ നിയോഗിക്കും മുമ്പ് നൽകിയ കത്തിലും പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചത്. നയവ്യതിയാനം തുടരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനെയും നേതൃത്വത്തെയും മാറ്റണമെന്നതും വി.എസിൻെറ ആവശ്യമായിരുന്നു.
വലതുവ്യതിയാന നിലപാടിനെ തുട൪ന്നാണ് വലിയ വിഭാഗം അണികൾ പാ൪ട്ടിയിൽ നിന്ന് അകലുന്നതെന്ന് ടി.പി. ചന്ദ്രശേഖരൻ വധത്തിൻെറ പശ്ചാത്തലത്തിൽ നൽകിയ കത്തിൽ പറഞ്ഞിരുന്നു.
അതേസമയം പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ഒന്നും പരിഗണിക്കാത്ത പ്ളീനത്തിൽ പ്രതീക്ഷ വേണ്ടെന്ന നിലപാടിലാണ് വി.എസ് പക്ഷം. മൂലധന നിക്ഷേപം, ബി.ഒ.ടി പദ്ധതികൾ, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ, പരിസ്ഥിതി പ്രശ്നങ്ങൾ, വികസനം, തെരഞ്ഞെടുപ്പ് സഖ്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച ച൪ച്ചകൾ മാറ്റി വെച്ചാണ് മൂന്ന് ദിവസം നീളുന്ന പ്ളീനം ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് ആരോപണം.
1968 ജനുവരി രണ്ടുമുതൽ ഏഴുവരെ എറണാകുളത്ത് ആദ്യ സംസ്ഥാന പ്ളീനം നടന്നത് കേരളത്തിലെ പ്രത്യേക പരിത$സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. രാഷ്ട്രീയ സ്ഥിതിഗതികളും പ്രത്യയശാസ്ത്രപ്രശ്നങ്ങളും ച൪ച്ച ചെയ്ത പ്ളീനത്തിൽ പ്രത്യയശാസ്ത്രപ്രമേയത്തിൻെറ കരട്, പ്രവ൪ത്തനറിപ്പോ൪ട്ട് തുടങ്ങിയവ അവതരിപ്പിച്ച് ച൪ച്ച ചെയ്തിരുന്നു.
1970 ഡിസംബ൪ മൂന്ന് മുതൽ തലശേരിയിൽ നടന്ന രണ്ടാം പ്ളീനവും അഖിലേന്ത്യാ തലത്തിലുള്ള സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളാണ് ച൪ച്ചചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.