കൽപറ്റ: യു.ഡി.എഫ് സ്ഥാനാ൪ത്ഥി എം.ഐ ഷാനവാസിനെതിരെ കൽപറ്റയിൽ പോസ്റ്ററുകൾ. ഷാനവാസ് പരാജയപ്പെട്ടാൽ അതിന്‍്റെ ഉത്തരവാദിത്വം ഹൈകമാൻഡിനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും ഡി.സി.സിക്കുമായിരിക്കുമെന്ന മുന്നറിയിപ്പുമായാണ് ഇന്നു രാവിലെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചില പോസ്റ്ററുകളിൽ ഹൈകമാൻഡ് എന്ന ഭാഗത്ത് സ്റ്റിക്കറൊട്ടിച്ച് മറച്ചിട്ടുണ്ട്.
സേവ് കോൺഗ്രസ് ഫോറത്തിന്‍്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദും പങ്കെടുക്കുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ കൺവെൻഷൻ നടക്കാനിരിക്കുന്ന കൽപറ്റയിലെ വേദിക്കു സമീപമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.