കെ.എസ്. ചിത്രക്ക് കലാരത്ന പുരസ്കാരം സമ്മാനിച്ചു

കൊച്ചി: കേരള ഹിന്ദി ഖാദി പ്രചാരകസമിതിയുടെ ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോൻ സ്മാരക കലാരത്ന പുരസ്കാരം ഗായിക കെ.എസ്. ചിത്രക്ക് ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യ൪ സമ്മാനിച്ചു. കൊച്ചിയിലെ കൃഷ്ണയ്യരുടെ വസതിയായ സത്ഗമയയിൽ നടന്ന ചടങ്ങ് വികാരനി൪ഭരമായി. അവാ൪ഡ് നൽകിയ൪ക്ക് മറുപടിയായി ഗാനാലാപനത്തോടെയാണ് ചിത്ര നന്ദി പ്രകാശിപ്പിച്ചത്. രാജ്യത്തിൻെറ പുരോഗതിയും വള൪ച്ചയും വിലയിരുത്തേണ്ടത് സ്വത്ത് നോക്കിയല്ളെന്നും ജനങ്ങളുടെ ജീവിതാവസ്ഥ മനസ്സിലാക്കിയാകണമെന്നും ജസ്റ്റിസ് കൃഷ്ണയ്യ൪ പറഞ്ഞു. അനുകരിക്കാനാവാത്ത സ്വരമാധുരിക്ക് ഉടമയാണ് ചിത്രയെന്നും കൃഷ്ണയ്യ൪ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.