കൊച്ചി\തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട കടകംപള്ളി- കളമശേരി ഭൂമി തട്ടിപ്പ് കേസിൽ 22 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്. സലിംരാജിൻെറയും റവന്യൂ ഉദ്യോഗസ്ഥരുടെയുമടക്കം വസതികളിൽ നടന്ന റെയ്ഡിൽ വെടിയുണ്ടകളും സുപ്രധാന രേഖകളും പിടിച്ചെടുത്തു. തിരുവന്തപുരത്തും കൊച്ചിയിലും 10 വീതം ഇടങ്ങളിലും ആലപ്പുഴയിൽ രണ്ടിടത്തുമായാണ് പരിശോധന നടന്നത്.
മുമ്പ് തൃക്കാക്കര നോ൪ത് സ്പെഷൽ വില്ളേജ് ഓഫിസറും നിലവിൽ കണയന്നൂ൪ താലൂക്ക് ഓഫിസിലെ സ൪വേ വിഭാഗം ഉദ്യോഗസ്ഥനുമായ ചേ൪ത്തല പൂച്ചാക്കൽ മുറാദിൻെറ വീട്ടിൽനിന്നാണ് പൊലീസ് റൈഫിളിൽ ഉപയോഗിക്കുന്ന 303 വിഭാഗത്തിൽപെട്ട 10 വെടിയുണ്ടകൾ പിടികൂടിയത്. സലിംരാജിൻെറ സഹോദരീ ഭ൪ത്താവ് കാട്ടിപറമ്പിൽ അബ്ദുൽ മജീദ്, മജീദിൻെറ സഹോദരന്മാരായ കാട്ടിപറമ്പിൽ മുഹമ്മദലി, കാട്ടിപറമ്പിൽ സലാം എന്നിവരുടെ പത്തടിപ്പാലത്തെ വീടുകളിലും മജീദിൻെറ അടുത്ത കൂട്ടാളി കെ.കെ. ദിലീപിൻെറ തമ്മനം ടി.പി സന്നിധി റോഡിലെ വീട്, വി.കെ. ജയറാമിൻെറ ഇടപ്പള്ളി മാമംഗലത്തെ വീട്, അഡീഷനൽ തഹസിൽദാ൪ കൃഷ്ണകുമാരിയുടെ എറണാകുളം വടുതലയിലെ വീട്, മറ്റൊരു അഡീഷനൽ തഹസിൽദാ൪ സുനിലാലിൻെറ ആലുവ എടയക്കുന്നത്തെയും തൃക്കാക്കര നോ൪ത് മുൻ വില്ളേജ് ഓഫിസ൪ പി.കെ. സാബുവിൻെറ ആലപ്പുഴയിലെ വീട്ടിലടക്കമാണ് പരിശോധന നടന്നത്. സലിം രാജ് താമസിച്ചിരുന്ന തിരുവനന്തപുരം പാളയത്തെ പൊലീസ് ക്വാ൪ട്ടേഴ്സ്, ബന്ധുക്കളുടെ വീടുകൾ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
കൊച്ചിയിലെ വീടുകളിൽനിന്ന് ആധാരങ്ങളും വില്ളേജ് ഓഫിസിൽ സൂക്ഷിക്കേണ്ട പല സുപ്രധാന രേഖകളും പിടികൂടിയിട്ടുണ്ട്. അതേസമയം, താൻ റവന്യൂ വകുപ്പിൽ പ്രവേശിക്കുന്നതിനു മുമ്പ് ആംഡ് പൊലീസിലായിരുന്നെന്നും അപ്പോൾ കൈവശം സൂക്ഷിച്ചതാണ് വെടിയുണ്ടകളെന്നാണ് മുറാദ് നൽകിയ മൊഴി.
വെടിയുണ്ടകൾ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
സലിംരാജിനെ പ്രതിചേ൪ക്കാതെയാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരടക്കം നിരവധിപേ൪ പ്രതികളാവുമെന്നാണ് സൂചന.
സലിംരാജിൻെറ സഹോദരീ ഭ൪ത്താവ് അബ്ദുൽ മജീദും സഹോദരന്മാരായ മുഹമ്മദലി, സലാം എന്നിവരും ചേ൪ന്ന് തണ്ടപ്പേര് തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡിലെ എൻ.എ. ഷെരീഫയുടെ 25 കോടി വരുന്ന ഭൂമി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.