തിരുവനന്തപുരം: സ്കൂൾ പരിസരങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് 131 പേ൪ അറസ്റ്റിലായി. സംസ്ഥാനത്താകമാനം 1386 റെയ്ഡുകളിലായി ഞായറാഴ്ച വരെ 134 കേസ് രജിസ്റ്റ൪ ചെയ്തു. കുട്ടികൾക്ക് സിഗരറ്റ്, പാൻമസാല, മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയവ വിൽപന നടത്തുന്നത് കണ്ടത്തെി തടയാനാണ് പരിശോധന.
18 വയസ്സിന് താഴെയുള്ളവ൪ക്ക് സിഗരറ്റ്, മദ്യം തുടങ്ങിയവ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.
സ്കൂൾ തുറന്ന സാഹചര്യത്തിൽ ഇത്തരം ഉൽപന്നങ്ങളുടെ വിൽപന ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് റെയ്ഡ് നടത്താൻ ജില്ലാ പൊലീസ് മേധാവികൾക്ക് നി൪ദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.