രാജിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു -ഷീല ദീക്ഷിത്

ന്യൂഡൽഹി: ഗവ൪ണ൪ സ്ഥാനം രാജിവെക്കാൻ കേന്ദ്രസ൪ക്കാറിൽ നിന്ന് സമ്മ൪ദ്ദമുണ്ടായിരുന്നുവെന്ന് രാജിവെച്ച കേരള ഗവ൪ണ൪ ഷീലാ ദീക്ഷിത്. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവ൪. ഭരണഘടനാപരമായ ഉന്നതപദവിയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ സ്ഥാനമൊഴിയുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന കാര്യം പാ൪ട്ടി തീരുമാനിക്കുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ദീക്ഷിത് പറഞ്ഞു.

ഇന്ന് രാവിലെ ഷീലാ ദീക്ഷിതിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ യാത്രയയപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാ൪ എന്നിവ൪ ചടങ്ങിൽ പങ്കെടുത്തു. ദൈവത്തിൻെറ സ്വന്തം നാട്ടിലെ ജീവിതം ആസ്വാദ്യകരമായിരുന്നുവെന്ന് ഷീലാ ദീക്ഷിത് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

ഗവ൪ണ൪ സ്ഥാനം സംബന്ധിച്ച വിവാദങ്ങൾക്ക് വിരാമമായതായും പുതിയ ഗവ൪ണ൪ പി.സദാശിവത്തെ സ്വാഗതം ചെയ്യുന്നതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.