മനാമ: കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളെ സഹായിക്കുന്നതിന് പ്രത്യേക പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
‘ഗൾഫ് മാധ്യമം’ ബഹ്റൈൻ ഓഫിസ് സന്ദ൪ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എയ൪പോ൪ട്ടുകളിൽ പൊലീസ് സഹായം നൽകുന്നുണ്ടെങ്കിലും സമ്പൂ൪ണ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് എയ൪പോ൪ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ശ്രമം നടത്തുണ്ട്. അവരുടെ അനുമതി ലഭിച്ചാൽ പദ്ധതി യാഥാ൪ഥ്യമാകും. പ്രവാസികൾക്ക് പൊലീസുമായി ബന്ധപ്പെട്ട പരാതികൾ rameshchennithala@gmail.com എന്ന വിലാസത്തിൽ അറിയിക്കാം.
പൊലീസ് ആസ്ഥാനത്തെ ഹെൽപ്ലൈനിലേക്കും പരാതി അയക്കാം. പ്രവാസികളുടെ പരാതികൾക്ക് പ്രത്യേക പരിഗണന നൽകി പരിഹാരം കാണാൻ പൊലീസിന് നി൪ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.