തിരുവനന്തപുരം: പാലക്കാട് ലോക്സഭാസീറ്റിൽ യു.ഡി.എഫ് സ്ഥാനാ൪ഥിയായിരുന്ന എം.പി. വീരേന്ദ്രകുമാറിൻെറ തെരഞ്ഞെടുപ്പ് പ്രവ൪ത്തനത്തിൽ യു.ഡി.എഫ് പാ൪ലമെൻറ് മണ്ഡലം ചെയ൪മാനും ഡി.സി.സി പ്രസിഡൻറും വീഴ്ച വരുത്തിയെന്ന് യു.ഡി.എഫ് ഉപസമിതി വിലയിരുത്തി.
തെരഞ്ഞെടുപ്പ് ഫണ്ട് എത്തേണ്ടിടത്ത് എത്തിയിട്ടില്ളെന്നും വിജയിക്കണമെന്ന നി൪ബന്ധബുദ്ധി കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചില്ളെന്നും കമ്മിറ്റി കണ്ടത്തെി. ഇക്കാര്യത്തിൽ ഏതെങ്കിലും പാ൪ട്ടിക്ക് അഭിപ്രായം പറയാനുണ്ടെങ്കിൽ അതുകൂടി കേട്ടശേഷം ആ൪. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള ഉപസമിതി തിങ്കളാഴ്ച വീണ്ടും യോഗം ചേ൪ന്ന് അന്തിമറിപ്പോ൪ട്ട് തയാറാക്കും. അന്ന് യു.ഡി.എഫ് യോഗത്തിൽ റിപ്പോ൪ട്ട് സമ൪പ്പിക്കാനും ചൊവ്വാഴ്ചത്തെ യോഗത്തിൽ ധാരണയായി.
വീരേന്ദ്രകുമാറിൻെറ വിജയത്തിന് പ്രത്യേക താൽപര്യം കാട്ടാതിരുന്നത് യു.ഡി.എഫ് കേന്ദ്രനേതൃത്വത്തിന് സംഭവിച്ച പിഴവാണ്. വി.എസ്. വിജയരാഘവൻ, എ.വി. ഗോപിനാഥ് തുടങ്ങിയ പ്രമുഖ നേതാക്കളെ സഹകരിപ്പിക്കുന്നതിലും വീഴ്ച സംഭവിച്ചു. ജില്ലയിലെ യു.ഡി.എഫ് സംവിധാനം തെരഞ്ഞെടുപ്പ് സമയത്ത് പൂ൪ണ പരാജയമായിരുന്നുവെന്നും കമ്മിറ്റി വിലയിരുത്തി. നല്ലനിലയിൽ പ്രവ൪ത്തിക്കാത്ത നേതാക്കളുടെ പേരുകൾ റിപ്പോ൪ട്ടിൽ പരാമ൪ശിക്കണമെന്ന് യോഗത്തിൽ ആവശ്യമുയ൪ന്നു. എന്നാൽ വഹിക്കുന്ന പദവി ചൂണ്ടിക്കാട്ടിയാൽ മതിയെന്ന ധാരണയിലത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.