കലോത്സവ നടത്തിപ്പില്‍ കാതലായ മാറ്റമുണ്ടാകും -മന്ത്രി

കേരള സ്കൂള്‍ കലോത്സവത്തില്‍ അടിമുടി മാറ്റമുണ്ടാവുമെന്ന സൂചന നല്‍കി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്‍െറ നേതൃത്വത്തില്‍ വിദഗ്ധ ചര്‍ച്ചക്ക് കണ്ണൂരില്‍ തുടക്കമിട്ടു. കലോത്സവരംഗത്ത് ഏറെ അനുഭവമുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി മന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തി. കാതലായ മാറ്റം തന്നെ പ്രതീക്ഷിക്കാമെന്നും അതിനുള്ള ചര്‍ച്ചയുടെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. 

കലോത്സവ മാന്വല്‍ പരിഷ്കരിക്കാന്‍ നേരത്തേ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായി സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് രണ്ട് ഗോത്രകലകള്‍ അടുത്തവര്‍ഷം മുതല്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍, കലോത്സവ നടത്തിപ്പ് സമഗ്രമായി മാറണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി ചര്‍ച്ചക്ക് തീരുമാനിച്ചത്. പരിഷ്കാരം ആവശ്യമായതിനാലാണ് ജനാധിപത്യപരമായ കൂടിയാലോചനക്ക് താന്‍ നേതൃത്വം നല്‍കുന്നതെന്ന് മന്ത്രി  പറഞ്ഞു.

വിധി നിര്‍ണയത്തിലെ തര്‍ക്കവും അപ്പീല്‍ പ്രവാഹവുമാണ് ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ ഏറെയും ഉയര്‍ന്നത്. അപ്പീല്‍ നല്‍കാനുള്ള അവസരം ഇല്ലാതാവണം. വിധി നിര്‍ണയത്തില്‍ പരിഷ്കാരമുണ്ടായാലേ  അപ്പീല്‍  അവസാനിക്കൂ. വിധിനിര്‍ണയം അന്തിമമാക്കണം. ജില്ലകളിലെ അപ്പീലുകള്‍ക്ക് അവസാന ഇടമെന്ന നിലയില്‍ രണ്ടോ മൂന്നോ മേഖല മത്സരം നടത്തണം. അങ്ങനെയാവുമ്പോള്‍ സംസ്ഥാനതലത്തില്‍ മത്സരാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാം.

വിധികര്‍ത്താക്കള്‍ സമവായ വിധി നടത്തുന്ന പ്രവണത ഇല്ലാതാവണം. നൃത്തഇനങ്ങളില്‍ സ്റ്റേജുകളുടെ പ്രതലം പരിശോധന ഉള്‍പ്പെടെ ശാസ്ത്രീയമാക്കണം. കലോത്സവ സബ് കമ്മിറ്റികള്‍ സ്പോണ്‍സര്‍മാരെ  കണ്ടത്തെി നടത്തിപ്പ് കൊഴുപ്പിക്കുന്നതില്‍ അഴിമതിക്ക് പഴുതുണ്ട്.  കലോത്സവ കമ്മിറ്റികള്‍ക്ക് ഫണ്ട് നീക്കിവെക്കുന്ന വിധം സര്‍ക്കാര്‍ കേന്ദ്രീകൃത സ്പോണ്‍സര്‍ഷിപ് തേടണമെന്നും ആവശ്യമുയര്‍ന്നു.

രണ്ടാം ഘട്ടത്തില്‍ അടുത്തമാസം തിരുവനന്തപുരത്ത് കലാവിദഗ്ധരുടെ യോഗം ചേരും. വിദ്യാര്‍ഥി, അധ്യാപക സംഘടനകളുമായും ഘട്ടംഘട്ടമായ ചര്‍ച്ചക്ക് താന്‍ നേതൃത്വം നല്‍കുമെന്നും മന്ത്രി പിന്നീട് ‘മാധ്യമ’ത്തോട് പറഞ്ഞു. മാര്‍ച്ചിനകം പരിഷ്കാര കരട് പരസ്യപ്പെടുത്തി പൊതുജനാഭിപ്രായം തേടും -മന്ത്രി പറഞ്ഞു.

Tags:    
News Summary - c ravindranath in state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.