തലൂലക്ക് എട്ട് വയസാണ് പ്രായം. യൂ.കെയിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കുടുംബത്തോടൊപ്പമാണ് അവളുടെ താമസം. കോവിഡ് കാലമായതോടെ വീട്ടിൽ അടച്ചിരുന്ന് മടുപ്പ്ബാധിച്ച് തുടങ്ങിയിരുന്നു അവൾക്ക്. അപ്പോഴാണ് അവൾക്കൊരു പുതിയ സുഹൃത്തിനെ കിട്ടിയത്.
സുഹൃത്തിെൻറ പേര് ടിം. ടിം ഒരു ഡെലിവറി മാനാണ്. തലൂലയുടെ വീട്ടിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം സാധനങ്ങളുമായി വരും. മടുപ്പ് മാറ്റാൻ തലൂലയാണ് പലപ്പോഴും സാധനങ്ങൾ വാങ്ങാൻ ചെല്ലുന്നത്. ആദ്യമൊക്കെ തലൂല ഹായ് പറഞ്ഞിട്ടും ടിം തിരിച്ചൊന്നും പറഞ്ഞിരുന്നില്ല. അതിെൻറ അനിഷ്ടം അവൾക്കുണ്ടായിരുന്നു. പിന്നീട് അമ്മയാണ് അവളോട് പറഞ്ഞത്. ടിമ്മിന് സംസാരിക്കാൻ കഴിയില്ലെന്ന്. അങ്ങിനെയാണ് അവൾ അമ്മയോട് പറഞ്ഞ് ആംഗ്യ ഭാഷ പഠിക്കുന്നത്.
ആദ്യമവൾ ഹായ് പറയാൻ പഠിച്ചു. ഇൻറർനെറ്റിൽ നോക്കിയായിരുന്നു പഠനം. പിന്നീട് ടിം വരാൻ കാത്തിരിപ്പായി. അടുത്തതവണ ടിം എത്തിയപ്പോൾ അവൾ തന്നെയാണ് സാധനങ്ങൾ വാങ്ങാൻ ചെന്നത്. കണ്ടുടനെ ടിമ്മിനോട് ഹായ് പറഞ്ഞു. ടിമ്മിന് അതൊരു അദ്ഭുതമായിരുന്നു. അങ്ങിനെ അവർ പതിയെ കൂട്ടുകാരായി.
ഇപ്പോൾ തലൂലക്ക് ടിമ്മിനോട് കുറച്ചൊെക്ക സംസാരിക്കാനാകും. ടിം തന്നെയാണ് അവളെ ആംഗ്യഭാഷ പഠിപ്പിച്ചത്. ഹായ്, ഗുഡ് മോർണിങ്ങ്, ഹൗ ആർ യു എന്നൊക്കെ തനിക്കിപ്പോൾ പറയാനറിയാമെന്ന് തലൂല പറയുന്നു. തലൂലയുടെ പുതിയ സൗഹൃദത്തെപറ്റി അമ്മ െഎമി റോബർട്സ് ആണ് ട്വിറ്ററിൽ കുറിച്ചത്.
തലൂലയും ടിമ്മും തമ്മിൽ സംസാരിക്കുന്ന വീഡിയോയും ഇരുവരുടേയും ഫോേട്ടായും െഎമി പങ്കുവച്ചിട്ടുണ്ട്. ആംഗ്യ ഭാഷ പഠിക്കാൻ ഒരു അക്കാദമയിൽ ചേരണമെന്നാണ് തലൂല ഇപ്പോൾ പറയുന്നത്. കോവിഡ് കാലത്തും അറിയുന്നവരുടെ മനം നിറക്കുകയാണ് തലൂലയുടേയും ടിമ്മിേൻറയും സൗഹൃദത്തിെൻറ കഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.