കവിതയില്‍ ഉയിര്‍ത്തെഴുന്നേറ്റ് ജിഷ്ണു പ്രണോയ്

‘‘കാമ്പസുകളിലെ ഓരോ വിദ്യാര്‍ഥിയും ഓരോ കവിതകളാണെങ്കില്‍ അവക്ക് ജീവനില്ലാതാവുന്നു’’ -ഹയര്‍സെക്കന്‍ഡറി വിഭാഗം കവിതാരചന മത്സരത്തില്‍ പങ്കെടുത്ത ജി.ആര്‍. അശ്വതിയുടെ ‘ഉയിര്‍പ്പി’ലെ ആശയങ്ങളിലൊന്നാണിത്. ‘പലതരം സെല്‍ഫികള്‍’ എന്നതായിരുന്നു വിഷയം. വാക്കുകളുടെ സെല്‍ഫിവിശേഷം പറഞ്ഞ കവിത ആത്മഹത്യ ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ജീവിതമായി. അതിന് അശ്വതി നല്‍കിയ പേര് ‘ഉയിര്‍പ്പ്’.  

വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള വിമര്‍ശനവും ഈ കവിതയിലുണ്ട്. മൂന്നാംതരം മുതല്‍ കവിത എഴുതുന്ന ഈ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുടേതായി ഒരു കവിതാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. 33 കവിതകളുള്ള പുസ്തകത്തിന് ‘പിരിയാത്ത കുട്ടി’ എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ കെ.പി. ശങ്കരനാണ് കവിതാസമാഹാരം പ്രകാശനം ചെയ്തത്.

പാലക്കാട് ജില്ലയിലെ ചളവറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയും ഗോവിന്ദരാജന്‍-ജ്യോതി ദമ്പതികളുടെ മകളുമാണ് അശ്വതി.

Tags:    
News Summary - jishnu pranoy in state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.