കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിൽക്കും -മാണി സി.കാപ്പൻ

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ഉറച്ച്​ നിൽക്കുമെന്ന് എൻ.സി.പി നേതാവ്​​ മാണി സി.കാപ്പൻ. പാർട്ട ിയിലെ ഒരു വിഭാഗം മാത്രമാണ്​ ബി.ജെ.പിക്ക്​ പിന്തുണ നൽകിയത്​. ഇവർക്കെതിരെ പാർട്ടിയുടെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശരത്​ പവാറിനെ ഇ.ഡിയെ ഉപയോഗിച്ച്​ ഭീഷണിപ്പെടുത്താൻ സാധിക്കില്ല. അജിത്​ പവാറിനെതിരെ കേസുകളുണ്ട്​. മഹാരാഷ്​ട്രയിലെ പ്രശ്​നം ദേശീയതലത്തിൽ എൻ.സി.പിയെ ബാധിക്കില്ല. അജിത്​ പവാർ പാർട്ടിയുടെ ദേശീയ നേതാവല്ലെന്നും മാണി സി.കാപ്പൻ വ്യക്​തമാക്കി.

കേരളത്തിലെ 99 ശതമാനം എൻ.സി.പി പ്രവർത്തകരും ബി.ജെ.പിയുമായുള്ള സഖ്യത്തെ അനുകൂലിക്കില്ല. പുതിയ സാഹചര്യം എൻ.സി.പിയിലെ സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്​തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Mani c kappan press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.