കോഴിക്കോട്: ഒാണക്കാലത്തേക്ക് മിൽമ അയൽസംസ്ഥാനങ്ങളിൽനിന്ന് പാൽ എത്തിച്ചുതുടങ്ങി. ബക്രീദ് ദിനത്തിലും പാലിന് ആവശ്യക്കാരേറെയായതിനാൽ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്ന് പതിവുപോലെ പാലൊഴുകിയെത്തും. വെള്ളിയാഴ്ച മുതൽ ഇൗ മാസം അഞ്ചുവെര 80 ലക്ഷം ലിറ്റർ പാലാണ് ആവശ്യമുള്ളത്. തിരുവോണദിനത്തിൽ 30 ലക്ഷം ലിറ്റർ പാൽ വിൽക്കാനാകുെമന്നാണ് കണക്കുകൂട്ടൽ. മലബാർ മേഖല യൂനിയൻ മാത്രം 54 ലക്ഷം ലിറ്റർ പാൽ വിൽക്കും.
കർണാടകയിലെ ഏഴും തമിഴ്നാട്ടിലെ മൂന്നും ഡയറികളിൽനിന്നാണ് ഇത്തവണ പാൽ എത്തിക്കുന്നത്. കർണാടകയിൽ നന്ദിനി, തമിഴ്നാടിൽ ആവിൻ എന്നീ മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനുകളാണ് ഒാണത്തിന് പാൽ സമ്മാനിക്കുന്നത്. സംസ്ഥാനത്ത് 3600 ക്ഷീരസംഘങ്ങൾ വഴി 12.5 ലക്ഷം ലിറ്റർ പാലാണ് മിൽമ പ്രതിദിനം സംഭരിക്കുന്നത്. എന്നാൽ, ഒാണക്കാലത്ത് സംഭരണം എട്ടുലക്ഷം ലിറ്ററായി കുറയാറുണ്ട്. കർഷകർക്ക് സ്വന്തമായ ആവശ്യത്തിന് കൂടുതൽ പാൽ ആവശ്യമാണ്.
കഴിഞ്ഞവർഷം 27, 67,817 ലിറ്ററാണ് തിരുവോണത്തിന് സംസ്ഥാനത്ത് ചെലവായത്. 2015ൽ 26 ലക്ഷം ലിറ്ററായിരുന്നു വിറ്റത്. മിൽമ മലബാർ യൂനിയന്‍ കീഴിലായിരുന്നു ഏറ്റവും കൂടുതൽ പാൽ വിറ്റത്. കഴിഞ്ഞതവണ ബക്രീദിന് 19 ലക്ഷം ലിറ്ററും ചെലവായിരുന്നു. ഒാണത്തോടനുബന്ധിച്ച് പാലുൽപന്നങ്ങളുടെ കോംബോ പാക്കറ്റും മിൽമ വിപണിയിലെത്തിച്ചിട്ടുണ്ട്. പേഡ, പനീർ, ബട്ടർ, പനീര്‍ അച്ചാര്‍ തുടങ്ങിയ ഉല്പന്നങ്ങള് അടങ്ങിയ കിറ്റ് 250 രൂപക്കാണ് വിൽക്കുന്നത്.
സ്വകാര്യ കമ്പനികളുടെ പലതരം പാക്കറ്റ് പാലും ഒാണക്കാലത്തേക്ക് അയൽ സംസ്ഥാനങ്ങളിൽനിന്ന് മലയാളനാട്ടിലെത്തും. ഇവയിൽ പലതും രാസവസ്തുക്കൾ ചേർത്ത വ്യാജ പാൽ ആണെങ്കിലും കൃത്യമായ പരിശോധനയില്ലാതെയാണ് അതിർത്തി കടന്നെത്തുന്നത്.
ഗുണമേന്മയില്ലാത്തതിെൻറ പേരിൽ നിരോധിച്ചാലും പുത്തൻ പേരും പാക്കറ്റുമായി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ് ഇത്തരം സ്വകാര്യ പാലുൽപാദകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.