കണ്ണൂര്‍: ജീവിതം കരുപ്പിടിപ്പിക്കാനാവാത്ത മാതാപിതാക്കള്‍ അനാഥാലയത്തിന് നല്‍കിയ ബാലന്‍ ഉര്‍ദു പ്രഭാഷണവേദിയില്‍ ഒന്നാമനായി. ഹയര്‍ സെക്കന്‍ഡറി ഉര്‍ദു പ്രസംഗമത്സരത്തിലാണ് കോഴിക്കോട് ജില്ലയിലെ മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയര്‍ സെക്കന്‍ഡറിയില്‍നിന്ന് വന്ന ബിഹാര്‍ ബഗര്‍പുര്‍ സ്വദേശി മുഹമ്മദ് റിസ്വാന്‍ കേരളത്തിലെ ഉര്‍ദു പ്രസംഗമികവിനെ കീഴടക്കിയത്.
മത്സരിച്ചവര്‍ക്കെല്ലാം എ ഗ്രേഡ് കിട്ടിയ പോരാട്ടത്തില്‍ ഉര്‍ദു കവിത ഉദ്ധരിച്ചാണ് മുഹമ്മദ് റിസ്വാന്‍െറ പ്രസംഗം കസറിയത്. ബഗല്‍പുരിലെ കൂലിത്തൊഴിലാളികളായ മാതാപിതാക്കളാണ് റിസ്വാനെ ആറാം ക്ളാസിലേക്ക് കേരളത്തിലെ അനാഥാലയത്തില്‍ എത്തിച്ചത്. പാലക്കാട് കലോത്സവത്തില്‍ എ ഗ്രേഡ് മാത്രമുണ്ടായിരുന്ന റിസ്വാന് തിരുവനന്തപുരം, കോഴിക്കോട് കലോത്സവങ്ങളില്‍ എ ഗേഡും രണ്ടാം സ്ഥാനവുമുണ്ടായിരുന്നു.
അപ്പീലുമായി വന്ന പാലക്കാട് ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിലെ വിപിന്‍ സുരേഷിന് രണ്ടാം സ്ഥാനവും ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ എ.എം. സഫക്ക് മൂന്നാം സ്ഥാനവുമാണ്. വെള്ളിയാഴ്ച ഉര്‍ദു കവിതാ മത്സരത്തിലും റിസ്വാന്‍ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.