എണ്ണം പറഞ്ഞ നാലുഗോളുകൾ; മെസ്സി മെസ്സിയായി

ബാഴ്​സലോണ: അതാ ഒരു ഗോൾ, രണ്ടു ഗോൾ, മൂന്നു ഗോൾ, നാലുഗോൾ... നാല്​ മത്സരങ്ങളിൽ ഗോൾ നേടാനാവാത്തതി​​​​െൻറ വിഷമം ബാഴ്​സലോണ നായകൻ ലയണൽ മെസ്സി നാല്​ ഗോളടിച്ച്​ അങ്ങ്​ തീർത്തു. മെസ്സി നിറങ്ങാടിയതോടെ ഐബറിനെ 5-0ത്തിന്​ തകർത്ത്​ ബാഴ്​സലോണ ലാലിഗ പോയൻറ്​ പട്ടികയിൽ വീണ്ടും ഒന്നാംസ്ഥാനത്തെത്തി.

ആദ്യ 40 മിനിറ്റിനുള്ളിൽ ഹാട്രിക്​ തികച്ച മെസ്സി (14, 37, 40) 87ാം മിനിറ്റിൽ ഒരു ഗോൾകൂടി നേടി പട്ടിക തികച്ചു. 89ാം മിനിറ്റിൽ ആർതറി​​​​െൻറ വകയായിരുന്നു അഞ്ചാം ഗോൾ. പരിക്കേറ്റ ഉസ്​മാൻ ഡെംബലെയുടെ പകരക്കാരനായി ബാഴ്​സയിലെത്തിയ മാർടിൻ ബ്രാത്ത്​വെയ്​റ്റ്​ മെസ്സിയു​െട നാലാമത്തെ ഗോളിന്​ വഴിയൊരുക്കി അരങ്ങേറ്റം ഗംഭീരമാക്കി​.

25 മത്സരങ്ങളിൽനിന്ന്​ ബാഴ്​സക്ക്​ 55 പോയൻറും റയൽ മഡ്രിഡിന്​ 53 പോയൻറുമാണുള്ളത്​.

Tags:    
News Summary - messi barcelona goal football sports news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.