പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച യുവ ഫുട്ബാൾ താരത്തിനുള്ള കോപ ട്രോഫി പുരസ്കാരം ബാഴ്സലോണയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. തുർക്കിയുടെ റയൽ മാഡ്രിഡ് താരം ആർദ ഗുള്ളറിനെയും യുനൈറ്റഡിന്റെ ഇംഗ്ലണ്ട് താരം കോബീ മൈനുവിനെയും പിന്നിലാക്കിയാണ് 17കാരൻ ലമീൻ യമാലിനെ തെരഞ്ഞെടുക്കുന്നത്. ബ്രസീൽ താരം സാവിഞ്ഞോ, സ്പെയിൻ താരം പൗ കുർബാസി യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം റെയ്മണ്ട് കോപയുടെ പേരിലുള്ള കോപ ട്രോഫി 21 വയസ്സിന് താഴെയുള്ള മികച്ച പുരുഷ ഫുട്ബാൾ കളിക്കാർക്കാണ് നൽകുന്നത്. കഴിഞ്ഞ വർഷം റയൽ മാഡ്രിഡിൻ്റെ ജൂഡ് ബെല്ലിംഗ്ഹാം പുരസ്കാരം നേടിയിരുന്നത്.
15 വയസ്സുള്ളപ്പോൾ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച ലമീൻ രണ്ടു വർഷംകൊണ്ട് യൂറോപ്യൻ സോക്കറിൽ തരംഗം സൃഷ്ടിച്ച താരമാണ്.
ബാഴ്‌സലോണക്ക് വെല്ലുവിളി നിറഞ്ഞ 2023/2024 സീസണിൽ ലാലിഗ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടങ്ങൾ സ്വന്തമാക്കുന്നതിൽ യമാലിന്റെ വ്യക്തിഗത പ്രകടനങ്ങൾ നിർണായകമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.