അഹ്മദാബാദ്: സബർമതി ആശ്രമത്തിലെ സന്ദർശക ഡയറിയിൽ ഡോണൾഡ് ട്രംപ് കുറിച്ച വരികളിൽ മഹാത്മാഗാന്ധിയെക്കുറിച ്ച് പരമാർശമില്ല. നരേന്ദ്രമോദിക്ക് നന്ദിയർപ്പിക്കുന്ന വരികൾ മാത്രമാണ് ട്രംപ് കുറിച്ചിരിക്കുന്നത്. ഗാന ്ധിയെക്കുറിച്ച് ഒരുവാക്ക് പോലും കുറിക്കാത്ത ട്രംപിെൻറ നടപടി അമ്പരിപ്പിക്കുന്നതാണെന്ന് സമൂഹമാധ് യമങ്ങളിൽ വിമർശനം ഉയർന്നുതുടങ്ങി.
‘‘ടു മൈ ഗ്രേറ്റ് ഫ്രണ്ട് പ്രൈം മിനിസ്റ്റർ മോദി,താങ്ക് യു ഫോർ ദിസ് വണ്ടർഫുൾ വിസിറ്റ്’’ എന്നായിരുന്നു ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശക ഡയറിയിൽ കുറിച്ചത്. ലോകം ആദരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രാധാന്യം ട്രംപിനറയില്ലേ എന്നാണ് പലരും ചോദിക്കുന്നത്.
ഭാര്യ മെലാനിയയോടൊപ്പം എത്തിയ ട്രംപ് ഗാന്ധിജിയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തുകയും ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തിരുന്നു. തുടർന്ന് റോഡ് ഷോ ആയി അഹ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലേക്ക് പുറപ്പെടുകയായിരുന്നു. മകൾ ഇവാങ്ക, മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ അടക്കമുള്ള ഉന്നത സംഘവും ട്രംപിെൻറ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.