ജാതീയതയും ഭിന്നലിംഗക്കാരുടെ ദുരിതവുമായി നാടകവേദി

സമൂഹത്തില്‍ തിരിച്ചത്തെുന്ന ജാതീയതയുടെ നേരടയാളത്തെ അവതരിപ്പിച്ച ‘കൊട്ടയും കരിയും’ നാടക മത്സരത്തില്‍ ശ്രദ്ധേയമായി. നാടകത്തിനകത്തെ നാടകത്തിലൂടെ ആരംഭിച്ച് സാമൂഹിക വിമര്‍ശനത്തിലൂടെ മുന്നേറി. തിരിച്ചുവരുന്ന ജാതീയതയുടെ തീവ്രത വരച്ചിടുന്ന നാടകത്തിന്‍െറ അവസാനത്തില്‍ രോഹിത് വെമുലയും അംബേദ്കറും അയ്യങ്കാളിയും വേദിയിലത്തെിയതോടെ സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചു. കാലത്തിന്‍െറ കണ്ണാടികളായ നിരവധി നാടകങ്ങള്‍ വേദിയിലത്തെി. ഭിന്നലിംഗക്കാര്‍ പൊതു ഇടങ്ങളില്‍ അനുഭവിക്കുന്ന ദുരിതത്തിന്‍െറ കഥപറഞ്ഞ ‘ശൂ’വും ശ്രദ്ധേയമായി.

32 നാടകങ്ങളാണ് വേദിയിലത്തെിയത്. കാണികളുടെ അകമഴിഞ്ഞ പിന്തുണകൂടി ആയതോടെ സെന്‍റ് മൈക്കിള്‍സിലെ നാടകവേദി സജീവമായി. രാത്രി വൈകിയും കാണികള്‍ എത്തിക്കൊണ്ടിരുന്നു. അപ്പീല്‍ ക്ളസ്റ്ററില്‍ മത്സരിച്ച പല നാടകങ്ങളും മികച്ച നിലവാരം പുലര്‍ത്തിയെന്ന് കാണികള്‍ അഭിപ്രായപ്പെട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് പെരിങ്ങോട് എച്ച്.എസിനാണ് ഒന്നാം സ്ഥാനം. തൃശൂര്‍ കുട്ടനെല്ലൂര്‍ സെന്‍റ് അഗസ്റ്റിന്‍ എച്ച്.എസ്.എസും എറണാകുളം കറുകുറ്റി സെന്‍റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളും രണ്ടാംസ്ഥാനം പങ്കിട്ടു. അപ്പീലുമായത്തെിയ കോഴിക്കോട് സെന്‍റ് വിന്‍സന്‍റ്സ് കോളനി ഗേള്‍സ് ഹൈസ്കൂള്‍ മൂന്നാംസ്ഥാനം നേടി.
നാടകം കളിയല്ല, ഗൗരവമാണെന്ന് കാണിക്കുന്നതായിരുന്നു മത്സരമെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, നിലവാരത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മികച്ചുനിന്നതായി ഇവര്‍ കൂട്ടിച്ചേര്‍ത്തു. നാടകവേദിയില്‍ സാധാരണ കാണാറുള്ള പ്രതിഷേധം ഇക്കുറി ഉണ്ടായില്ളെന്നുപറയാം.

Tags:    
News Summary - school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.